ഇന്ത്യൻ തൊഴിലാളി നിയമനത്തിന് യു.എ.ഇ പോർട്ടൽ ഒരുക്കുന്നു
text_fieldsഅബൂദബി: ഇന്ത്യൻ തൊഴിലാളികളുടെ നിയമനത്തിന് യു.എ.ഇ പോർട്ടൽ ഒരുക്കുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദർശനവേളയിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാർ പ്രകാരം ഇന്ത്യക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. യു.എ.ഇയിൽ ജോലി തേടുന്ന ഇന്ത്യക്കാർക്ക് സ്വന്തം രാജ്യത്തുനിന്ന് തന്നെ അവരുടെ അപേക്ഷ സമർപ്പിക്കാനും തൊഴിൽ കരാറിെൻറ നിബന്ധനകളും മാനദണ്ഡങ്ങളും അവലോകനം ചെയ്യാനും സാധിക്കുന്ന വിധമാണ് പോർട്ടൽ രൂപകൽപന ചെയ്യുക. ബ്ലു കോളർ തൊഴിലാളികൾ, നഴ്സുമാർ, കപ്പൽജീവനക്കാർ എന്നിവരുടെ ഇമിഗ്രേഷൻ നിയന്ത്രിക്കുന്ന ഇന്ത്യയുടെ ഒാൺലൈൻ സംവിധാനമായ ഇ^മൈഗ്രേറ്റുമായി പോർട്ടൽ ബന്ധിപ്പിക്കുമെന്ന് യു.എ.ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അണ്ടർ സെക്രട്ടറി ഉമർ ആൽ നുഐമി അറിയിച്ചു.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ധാരണ സഹകരണത്തിെൻറ പുതിയ അധ്യായം സൃഷ്ടിക്കും. നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായി കരാർ തൊ ഴിൽഘടന സമീകൃതമായും ഫലപ്രദമായും കൈകാര്യം ചെയ്യാൻ ഇതുവഴി സാധിക്കും. യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് ലഭ്യമായ ജോലിയുടെയും അവയുടെ കരാർ വ്യവസ്ഥകളുടെയും വിവരങ്ങൾ ലഭ്യമാക്കുമെന്നും ഉമർ ആൽ നുഐമി അഭിപ്രായെപ്പട്ടു.
തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് ഇന്ത്യയുടെ ഇ^മൈഗ്രേറ്റ് സംവിധാനം യു.എ.ഇ മാനവവിഭവശേഷി^സ്വദേശിവത്കരണ മന്ത്രാലയവുമായി ബന്ധിപ്പിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്നോ നാലോ മാസം ഇതിനുള്ള നടപടി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചിരുന്നു.
ഇന്ത്യൻ തൊഴിലാളികളെ നിയമിക്കുന്ന വിദേശ തൊഴിലുടമകൾക്ക് ഒാൺലൈൻ രജിസ്ട്രേഷൻ നടത്താനുള്ള ഇ^മൈഗ്രേറ്റ് സംവിധാനം 2015ലാണ് ഇന്ത്യ ആരംഭിച്ചത്. അനധികൃത നിയമന ഏജൻസികൾ വ്യാജ വാഗ്ദാനങ്ങൾ നൽകി തൊഴിലാളികളെ വഞ്ചിക്കുന്ന സംഭവങ്ങൾ വർധിച്ചതിനെ തുടർന്ന് 2015ലാണ് ഇ^മൈഗ്രേറ്റ് സംവിധാനം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.