സ്വാമിമാർ അബൂദബി ക്ഷേത്രഭൂമി സന്ദർശിച്ച് പൂജ ഒരുക്കം വിലയിരുത്തി
text_fieldsഅബൂദബി: അബൂദബിയിൽ നിർമിക്കുന്ന പ്രഥമ ക്ഷേത്രത്തിെൻറ ഭൂമിപൂജക്കുള്ള ഒരുക്കങ്ങൾ പ്രമുഖ സ്വാമിമാർ വിലയിരുത്തി. ഇൗശ്വർ ചരൺ സ്വാമിയുടെ നേതൃത്വത്തിൽ 25ഒാളം സ്വാമിമാരാണ് അൽ റഹ്ബയിലെ ക്ഷേത്രസ്ഥലത്ത് സന്ദർശനം നടത്തിയത്. വെള്ളിയാഴ്ച 10.30ഒാടെയാണ് ഇവരെത്തിയത്. ക്ഷേത്രത്തിന് സ്ഥലം അനുവദിച്ച യു.എ.ഇ ഭരണാധികാരികൾക്ക് സ്വാമിമാർ നന്ദി അറിയിച്ചു.
ദുബൈ കോൺസുൽ ജനറൽ വിപുൽ, ബി.ആർ.എസ് വെഞ്ചേഴ്സ് ചെയർമാൻ ബി.ആർ. ഷെട്ടി തുടങ്ങിയവും സ്ഥലത്തെത്തിയിരുന്നു. ഞായറാഴ്ച രാവിലെ 10.30ഒാടെയാണ് ഭൂമിപൂജ ആരംഭിക്കുക. ആഗോളവ്യാപകമായി 1200ഒാളം ക്ഷേത്രങ്ങൾ നിർമിച്ച ബോചാസൻവാസി അക്ഷർ പുരുഷോത്തം സൻസ്തയാണ് (ബാപ്സ്) അബൂദബിയിൽ ക്ഷേത്രനിർമാണത്തിന് നേതൃത്വം നൽകുന്നത്. അക്ഷർധാം മാതൃകയിലായിരിക്കും എന്ന് കരുതപ്പെടുന്ന ക്ഷേത്രം തീർഥാടന വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് ഉപകരിക്കും. 55000 ചതുരശ്രമീറ്റർ സ്ഥലത്ത് ക്ഷേത്രത്തിന് പുറമെ ഭക്ഷണശാല, ഉദ്യാനം, ഫൗണ്ടൻ, ലൈബ്രറി, പ്രദർശന ഹാളുകൾ, പഠനമുറികൾ, കളിസ്ഥലം എന്നിവയും ഉണ്ടാകും.
2020ഒാടെ നിർമാണം പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന ക്ഷേത്രം ന്യൂഡൽഹിയിൽ അക്ഷർധാം ക്ഷേത്രത്തേക്കാൾ ചെറുതായിരിക്കുമെന്ന് ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
