Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമർഹബ ലാലേട്ടൻ,...

മർഹബ ലാലേട്ടൻ, മബ്​റൂക്ക്​ ലാലേട്ടൻ

text_fields
bookmark_border
മർഹബ ലാലേട്ടൻ, മബ്​റൂക്ക്​ ലാലേട്ടൻ
cancel

ദുബൈ: ഒന്നുറപ്പ്​, ഏതു വേഷവും, ഭാഷയും വഴങ്ങുന്ന മോഹൻലാൽ എന്ന നടന വിസ്​മയത്തിന്​ ആദരം നേരാൻ ഇതിനേക്കാൾ ഉചിതമായൊരു വേദി ലോകത്തില്ല. 
വിവിധ ദേശക്കാരും ഭാഷക്കാരുമായ പതിനായിരങ്ങൾ തിങ്ങി നിറഞ്ഞ സദസിലാണ്​ മലയാളത്തി​​​െൻറ യശസ്സ്​ ലോകത്തോളമുയർത്തിയ കംപ്ലീറ്റ്​ ആക്​ടർക്ക്​ മീഡിയാ വണ്ണി​​​െൻറ ആദരവ്​ സമർപ്പിച്ചത്​. ഇന്നലെ ഉച്ച മുതൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്​ നൂറുകണക്കിന്​ മലയാളികൾ ഗ്ലോബൽ വില്ലേജിലേക്ക്​ എത്തിച്ചേരാൻ തുടങ്ങി. പരിപാടി തുടങ്ങുന്നതിന്​ മണിക്കൂറുകൾ മുൻപ്​ തന്നെ നെഞ്ചു വിരിച്ച്​ ലാലേട്ടൻ എന്ന അവതരണ ഗാനം ഗ്ലോബൽ വില്ലേജി​ലാകെ മുഴങ്ങി. ജന ​പ്രിയ അവതാരക നൈല ഉഷ ​ലാലേട്ടനെ വേദിയിലേക്ക്​ ക്ഷണിച്ചതോടെ ആവേശം ആകാശം തൊട്ടു. മീഡിയാവണ്ണി​​​െൻറ ഉപഹാരം ഗ്ലോബൽ വില്ലേജ്​ സി.ഇ.ഒ ബദർ അൻവാഹിയിൽ നിന്ന്​ ഏറ്റുവാങ്ങിയ നിമിഷം തരിമ്പും അഭിനയമില്ലാതെ വിനയാന്വിതനായി പ്രിയ നടൻ. മോഹൻലാലി​​​െൻറ സൂപ്പർ ഹിറ്റ്​ സിനിമകളിലെ ജനപ്രീയ ഗാനങ്ങൾ ബാലഭാസ്​കർ വയലിനിൽ വായിച്ചു. ലോകത്തി​​​െൻറ പല ഭാഗങ്ങളിൽ നിന്നുള്ള മോഹൻലാൽ ​പ്രേമികൾ അവരുടെ ഭാഷകളിൽ സ്​നേഹ സന്ദേശങ്ങളും ഉയർത്തി. പിന്നണി ഗാനാലാപനത്തി​​​െൻറ 35 വർഷം പിന്നിട്ട എം.ജി.ശ്രീകുമാറിന്​ മോഹൻ ലാൽ ഉപഹാരം കൈമാറിയത്​ അവിസ്​മരണീയ നിമിഷമായി. മോഹൻലാൽ തന്നെ പാടിയതോ എന്ന്​ തോന്നിപ്പിക്കും വിധം അദ്ദേഹത്തി​​​െൻറ കഥാപാത്രങ്ങൾക്കായി പാടിയ എം.ജി ശ്രീകുമാറിന്​ ഹൃദയത്തിൽ തൊട്ടുള്ള സമ്മാനമായി ഇൗ ആദരം. ഇംപെക്​സ്​ സി.ഇ.ഒ സിറാജുദ്ദീൻ അബ്​ദുല്ല, നെല്ലറ ഡയറക്​ടർ എം.കെ. ഫസലു റഹ്​മാൻ എന്നിവർ എം.ജിയെ പൊന്നാടയണിയിച്ചു. മിന്നാമിനുങ്ങിലെ മിന്നുന്ന പ്രകടനത്തോടെ മികച്ച നടിക്കുള്ള ദേശീയ പുരസ്​കാരം നേടിയ സുരഭി ലക്ഷ്​മി മോഹൻലാലിൽ നിന്ന്​ ആദരം ഏറ്റുവാങ്ങവെ ആയിരങ്ങൾ ആർപ്പുവിളികളുയർത്തി എതിരേറ്റു. 
മീഡിയാവൺ ഡെ.സി.ഇ.ഒ എം.സാജിദ്​ ഉപഹാരം സമ്മാനിച്ചു. മീഡിയാവൺ അ​ൈഡ്വസറി ബോർഡംഗങ്ങളായ ഷറഫുദ്ദീൻ, മുഹമ്മദ്​ കുട്ടി, ചീഫ്​ ജനറൽ മാനേജർ സി. മാത്യു, ജി.സി.സി എഡിറ്റോറിയൽ ഒാപ്പറേഷൻസ്​ മേധാവി എം.സി.എ നാസർ, സീനിയർ ജനറൽ മാനേജർ ഷബീർ ബക്കർ, ജനറൽ മാനേജർ ഫിന്നി ബെഞ്ചമിൻ തുടങ്ങിയവർ സംബന്ധിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasolsavam
News Summary - -
Next Story