കഥകളും ചരിത്രവും ഒളിഞ്ഞിരിക്കുന്നു ഹത്തയിലെ ഗുഹകളിൽ
text_fieldsഷാര്‍ജ: ദുബൈയുടെ ഉപനഗരമായ ഹത്ത, ഹജ്ജര്‍ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട ഗ്രാമീണത ഇന്നും കൈമോശം വരാത്ത കാര്‍ഷിക ചരിത്ര പ്രദേശമാണ്. നഗരത്തിെൻറ എല്ലാവിധ സൗഭാഗ്യങ്ങളും ദുബൈ, ഹത്തക്ക് നല്‍കുന്നുണ്ടെങ്കിലും പൗരാണിക ജീവിതത്തെ മാറ്റി നിറുത്തിയുള്ള ജീവിതം ഇവിടുത്തുക്കാര്‍ക്കിപ്പോഴും അചിന്ത്യമാണ്. ഹത്തയിലെ പര്‍വ്വതങ്ങളില്‍ നിരവധി ഗുഹകളുണ്ട്. വാഹനങ്ങള്‍ കടന്ന് വരാത്ത കാലത്ത് ഒമാനിലേക്കും തിരിച്ചും മൃഗങ്ങളോടൊത്ത് യാത്ര പോയിരുന്ന കച്ചവട സംഘങ്ങള്‍ വിശ്രമിച്ചിരുന്നത് വക്കുള്ളിലായിരുന്നുവെന്നാണ് ചരിത്രം. ഹത്തയെ കുറിച്ച് നിരവധി ഗവേഷണങ്ങള്‍ നടത്തിയ ഹമദ് ആല്‍ ബദ്വാവി ഇതിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കിണറും തോടും നിരവധിയുള്ള ഈ പ്രദേശത്തിന് അക്കാലത്ത് നിരവധി വിളിപേരുകളുണ്ടായിരുന്നു. എന്നാല്‍ ‘യംഹ്’ എന്ന പേരിനാണ് പെരുമ കൂടുതല്‍.
അറേബ്യന്‍ വരയാടുകള്‍ മലകളിലെ പതിവ് കാഴ്ച്ചയായിരുന്നു. എന്നാല്‍ ഇന്ന് ഇവ വംശനാശത്തിെൻറ വക്കിലാണ്. ഷാര്‍ജയിലെ വന്യജീവി കേന്ദ്രത്തില്‍ ഇവയുടെ സംരക്ഷണത്തിനായി പ്രത്യേക വിഭാഗം തന്നെയുണ്ട്. അടുത്ത കാലത്ത് ഇവിടെ ജനിച്ച വരയാടിൻ കുഞ്ഞിനെ കുറിച്ച് നിരവധി വാര്‍ത്തകളാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കിയത്. വന്യജീവികള്‍ അക്കാലത്ത് ഹത്തയില്‍ ധാരാളമായിരുന്നു. അത് കൊണ്ട് തന്നെ നേരം ഇരുട്ടിയാല്‍ യാത്ര മതിയാക്കി കച്ചവട സംഘങ്ങള്‍ ഗുഹകളില്‍ വിശ്രമിക്കും. പുറത്ത് തീ പൂട്ടി ആഹാരം വേവിക്കും. പാറമടകളിലെ തെളിഞ്ഞ ജലാശയത്തില്‍ കുളിക്കും. മരുഭൂമിയിലെ കൊടും തണുപ്പും ചൂടും കുറക്കാനുതകുന്ന തരത്തിലാണ് ഗുഹകളുടെ ഘടന. ഇത് മനുഷ്യ നിര്‍മിതമാണോ, അതോ പ്രകൃതി തന്നെ ഒരുക്കിയതാണോ എന്നതിന് കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. എട്ട് മീറ്റര്‍ നീളവും നാല് മീറ്റര്‍ വീതിയും മൂന്ന് മീറ്റര്‍ ഉയരവുമുള്ള ഗുഹകളാണ് ഹത്തയിലെ മലകളില്‍ കാണപ്പെടുന്നത്. ഹത്തയില്‍ നിന്ന് ഒമാനിലേക്കുള്ള എളുപ്പ വഴികള്‍ നിരവധിയുണ്ടായിരുന്നു ഈ മേഖലയില്‍. ബദുവിയന്‍ ജീവിതത്തിന് മാറ്റിനിറുത്താന്‍ പറ്റത്തതാണ് യാത്രകള്‍. കച്ചവടത്തിനും കൃഷിക്കുമായി അവര്‍ നടത്തിയ പതിവ് യാത്രകളാണ് ഇത്തരം എളുപ്പ വഴികള്‍ ഉണ്ടാക്കിയത്.
മുന്നിലെ തടസങ്ങള്‍ നീക്കി, അവര്‍ പിറകില്‍ വരുന്ന തലമുറക്ക് ക്ലേശങ്ങള്‍ കുറഞ്ഞ വഴികള്‍ ഒരുക്കി. ഈ വഴികളായിരിക്കണം പിന്നീട് അതിവേഗ റോഡുകളായി പരിണമിച്ചത്. നിരവധി യാത്രക്കാര്‍ ദിനംപ്രതി ഹത്തയില്‍ എത്താറുണ്ടെങ്കിലും മലകയറുന്നവര്‍ ആപൂര്‍വ്വമാണ്. അപകടം നിറഞ്ഞതാണ് മലകയറ്റം. പാറകൂട്ടങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന വിഷപാമ്പുകളെ ഏറെ ഭയക്കണം. പാറകള്‍ക്കിടയില്‍ നിന്ന് ചെന്നായകളുടെ ആക്രമണം ഏത് സമയത്തും പ്രതീക്ഷിക്കണം. കുറുക്കന്‍മാര്‍ കൂട്ടമായി ആക്രമിക്കാന്‍ എത്തിയേക്കാം. അത് കൊണ്ട് തന്നെയാണ് മലകയറ്റം യാത്രക്കാര്‍ ഉപേക്ഷിക്കുന്നത്. ഹത്ത അണക്കെട്ടിന് സമീപത്തെ മലയിലുമുണ്ട് ഗുഹകള്‍. എന്നാല്‍ ദുര്‍ഘടമാണ് ഗുഹകളിലേക്കുള്ള വഴികള്‍. എന്നാല്‍ ചില ഗുഹകള്‍ മലകളാരംഭിക്കുന്ന ഭാഗത്താണ് കാണപ്പെടുന്നത്. ഇവയായിരുന്നു കച്ചവട സംഘങ്ങളുടെ വിശ്രമ താവളങ്ങള്‍. ഇത്തരം ഗുഹകള്‍ മനുഷ്യ നിര്‍മിതമാണെന്നാണ് കണക്കാക്കുന്നത്. പാറമടക്കുകളില്‍ കാണപ്പെടുന്ന ജലാശയങ്ങളും ഗുഹകളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. മുമ്പ് സന്ദര്‍ശകര്‍ക്ക് ഹത്തയിലെ പാറമടകളിലെ കുളങ്ങളിലേക്ക് എത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ യു.എ.ഇക്കും ഒമാനുമിടയില്‍ കിടക്കുന്ന കുളങ്ങളില്‍ ഇപ്പോള്‍ എത്താന്‍ പ്രയാസമുണ്ട്. വാഹനങ്ങള്‍ ഈ ഭാഗത്തേക്ക് പ്രവേശിക്കുന്നതിനും നിരോധനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
