Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2018 3:55 PM IST Updated On
date_range 8 Feb 2018 3:55 PM ISTപ്രഥമ ഹംദാൻ ബിൻ മുഹമ്മദ് ഒട്ടക ഒാട്ട മത്സരം 10 മുതൽ
text_fieldsbookmark_border
ദുബൈ: പഴമയുടെയും പൈതൃകത്തിെൻറയും സംരക്ഷണത്തിന് ഒേട്ടറെ പുതുമകളുമായി ദുബൈ കിരീടാവകാശിയുടെ നാമധേയത്തിൽ ഒട്ടക ഒാട്ട മത്സരം. ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ പേരിൽ സംഘടിപ്പിക്കുന്ന പ്രഥമ മത്സരത്തിന് ദുബൈ അൽെഎൻ റോഡിലെ അൽ മർമൂം സ്മാർട്ട് ക്യാമൽ റേസിങ് ട്രാക്കാണ് വേദിയാവുക. ഇൗ മാസം 10 മുതൽ 20 വരെ നടക്കുന്ന മത്സരങ്ങളിലെ വിജയികളെ കാത്തിരിക്കുന്നത് 183 ആഡംബര കാറുകളും കാഷ് പ്രൈസുകളും. അതിനെല്ലാമുപരി ദുബൈ കിരീടാവകാശി നൽകുന്ന ട്രോഫികൾ, റൈഫിളുകൾ, പരമ്പരാഗത കഠാരകൾ, ഉടവാളുകൾ എന്നിവ സ്വന്തമാക്കാൻ യു.എ.ഇയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും മികച്ച ഒാട്ടക്കാരൻ ഒട്ടകങ്ങളെയാണ് ട്രാക്കിലിറക്കുക.
നാലു കിലോമീറ്റർ, അഞ്ചു കിലോമീറ്റർ, ആറു കിലോമീറ്റർ, എട്ടു കിലോമീറ്റർ എന്നിങ്ങനെ 323 ലാപ്പുകളിലായാണ് മത്സരം. അവസാന വട്ട ഒരുക്കങ്ങൾ സി.ഇ.ഒയും ജനറൽ മാനേജറുമായ അലി സഇൗദ് ബിൻ സറൂദിെൻറ നേതൃത്വത്തിൽ വിലയിരുത്തി.
ട്രാക്കുകൾ മുതൽ ക്ലബിലെ റോഡുകൾ വരെ കഴുകി വൃത്തിയാക്കി മോടി പിടിപ്പിക്കുന്ന ജോലികളാണ് നടന്നു വരുന്നത്.
യു.എ.ഇ പൈതൃകത്തിെൻറ അവിഭാജ്യ ഭാഗമായ ഒട്ടകങ്ങളെ സംരക്ഷിക്കുവാനും തനത് കായിക ശീലങ്ങളെ നിലനിർത്തുവാനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. രാവിലെ ഏഴു മണിക്കും ഉച്ചക്ക് രണ്ടു മണിക്കും മത്സരങ്ങൾ ആരംഭിക്കും.
ഇതോടനുബന്ധിച്ച് ആകർഷകമായ അൽ മർമൂം പൈതൃക ഉത്സവത്തിനും തുടക്കമാവും. മുൻ വർഷങ്ങളിൽ ഏപ്രിൽ മാസത്തിൽ ആരംഭിച്ചിരുന്ന മർമൂം പൈതൃക ഉത്സവം ശൈഖ്ഹംദാൻ റേസിെൻറ ഭാഗമായാണ് നേരത്തേ ആരംഭിക്കുന്നത്. 120 സ്റ്റാളുകൾ, ഭക്ഷണശാലകൾ എന്നിവയും വിവിധ നാടുകളുടെ സാംസ്കാരി ഉത്സവങ്ങളും കലാപരിപാടികളും കുട്ടികളെയും പ്രായമുള്ളവരെയും ഒരു പോലെ ആകർഷിക്കും. ഒട്ടക ഒാട്ട മത്സരത്തിലേക്കും പൈതൃക ഉത്സവത്തിലേക്കും പ്രവേശനം സൗജന്യമാണ്. പോയ വർഷം ഒട്ടക ഒാട്ട മത്സരവും പൈതൃക ഉത്സവവും കാണാൻ എൺപതിനായിരത്തിലേറെ പേരാണ് വന്നെത്തിയതെന്ന് ഇവൻറ്സ് മാനേജർ അബ്ദുല്ല അഹ്മദ് ഫറാജ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story