Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ പരിക്കേറ്റ  ബാംഗ്ലൂർ സ്വദേശിനി മരിച്ചു

text_fields
bookmark_border
ദുബൈ: എമിറേറ്റ്​സ്​ റോഡിൽ രണ്ടാഴ്​ച മുമ്പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്​ ചികിൽസയിൽ കഴിഞ്ഞിരുന്ന ബാംഗ്ലൂർ സ്വദേശിനി മരിച്ചു. നീതു ജയിൻ കവാഡ്​ (38) ആണ്​ മരിച്ചത്​. കഴിഞ്ഞ മാസം 22 ന്​ നടന്ന അപകടത്തിൽ നീതുവി​​െൻറ ഭർത്താവ്​ ദിനേശ്​ കവാഡ്​ അടക്കം മൂന്ന്​ പേർ മരിച്ചിരുന്നു. തുടർന്ന്​ റാശിദ്​ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന നീതുവിനെ തുടർ ചികിൽസക്ക്​ ഇന്ത്യയിലേക്ക്​ കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ്​ മരണം സംഭവിച്ചത്​. ബെല്ലാരിയിൽ വസ്​ത്രവ്യാപാരം നടത്തിയിരുന്ന ദമ്പതികൾ വിനോദസഞ്ചാരികളായാണ്​ ദുബൈയിൽ എത്തിയത്​. ഇവർ അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന മിനിബസ്​ ​ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡസേർട്ട്​ സഫാരിയിൽ പ​െങ്കടുക്കാൻ പോകവെ അൽ അവീറിലാണ്​ അപകടം സംഭവിച്ചത്​. 23 വയസുള്ള പാകിസ്​ഥാനി ഡ്രൈവർ സംഭവസ്​ഥലത്തും ഗുരുതരമായി പരിക്കേറ്റ ഇറ്റാലിയൻ സ്​ത്രീ ചികിൽസയിലിരിക്കവെയും മരണത്തിന്​ കീഴടങ്ങി. ഗോവയിൽ പതിനഞ്ചാം വിവാഹവാർഷികം ആഘോഷിച്ച ശേഷമാണ്​ ഇവർ ദുബൈ സന്ദർശനത്തിന്​ പുറപ്പെട്ടത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story