Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൗഹൃദത്തി​െൻറ...

സൗഹൃദത്തി​െൻറ ഉത്സവമായി റാസൽഖൈമയിൽ ഇൗദ്​,ഒാണം, നവരാത്രി ആഘോഷം

text_fields
bookmark_border
ദുബൈ: റാസൽഖൈമയിലെ പ്രമുഖ സംഘടനകളെല്ലാം ഒത്തുചേർന്ന്​ ഇൗദ്​,ഒാണം, നവരാത്രി ആഘോഷം സംഘടിപ്പിക്കുന്നു.  ഇന്ത്യൻ അസോസിയേഷ​​െൻറ നേതൃത്വത്തിൽ ഇൗ മാസം 21ന്​ റാസൽഖൈമ ഇന്ത്യൻ സ്​കൂളിലാണ്​ പതിനായിരം പേർക്ക്​ സദ്യയും സാംസ്​കാരിക ഘോഷയാത്രയും ഉൾപ്പെടെ വിപുലമായ ആഘോഷം ഒരുക്കുന്നത്​.  
വൈകീട്ട്​ ആറിന്​   പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ഉദ്​ഘാടനം ചെയ്യുമെന്ന്​ റാക്​ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ്​ എസ്​.എ.സലീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻ രാജ്യസഭാംഗം അബ്​ദുസമദ്​ സമദാനി മുഖ്യാതിഥിയാവും. സാംസ്​കാരിക തനിമയും മതസൗഹാർദവും ഉൗട്ടിയുറപ്പിക്കുകയാണ്​ മേളയിലൂടെ ലക്ഷ്യമിടുന്നത്​. 
നാടൻ കലാരൂപങ്ങളും പുലികളിയും തിരുവാതിരയുമുൾക്കൊള്ളുന്ന ഘോഷയാത്ര നവ്യാനുഭവമാകും. സംസ്​ഥാന സ്​കുൾകലോത്സവങ്ങൾക്ക്​ സദ്യ ഒരുക്കാറുള്ള രാമകൃഷ്​ണ​​െൻറ നേതൃത്വത്തിലെ പാചകവിദഗ്​ധർക്കാണ്​ പാചക ചുമതല. 
പെരുന്നാൾ വിരുന്നും തയ്യാറാക്കുന്നുണ്ട്​. ഇവക്കുള്ള സൗജന്യ കൂപ്പൺ സംഘടനകൾ മുഖേന വിതരണം ചെയ്യും. റാസൽഖൈമയിലെ വിവിധ വ്യവസായ മേഖലകളിൽ നിന്ന്​ പരിപാടിക്കെത്തുന്ന തൊഴിലാളികൾക്ക്​ ബസ്​ സർവീസ്​ ഏർപ്പെടുത്തും. ഇക്വിറ്റി പ്ലസും ഗോൾഡ്​ എഫ്​.എം റേഡിയോയും ചേർന്ന്​ നടത്തുന്ന ഒാണത്തുമ്പി കലാമേളയും അരങ്ങേറും.  
 റാസല്‍ഖൈമ തൃശൂര്‍ അസോസിയേഷന്‍ പ്രസിഡൻറും ഉത്സവ സമിതി ചെയർമാനുമായ അ‍ഡ്വ.ജി.ബാലകൃഷ്ണൻ,  ഇൻകാസ് പ്രസിഡൻറ്​ നാസർ അൽദാന, നാസർ (റാക്​ കേരള സമാജം), കെ.എം.സി.സി സെക്രട്ടറി പി.കെ.കരീം,  നിപിൻ (സേവനം), ഹരി (സർവീസ്​),  റാക് മഹിളാ അസോസിയഷന്‍ ഭാരവാഹി സിന്ധു, ഗോൾഡ്​ എഫ്​.എം ആർ.ജെ. വൈശാഖ്​  എന്നിവർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story