യു.എ.ഇ ജന്മശതാബ്ദി പദ്ധതി പ്രഖ്യാപിച്ചു
text_fieldsഅബൂദബി: യു.എ.ഇ രൂപവത്കരണത്തിന് നൂറ് വർഷം പൂർത്തിയാവുന്ന 2071 വരെയുള്ള പദ്ധതികൾ ഉൾക്കൊള്ളുന്ന ‘യു.എ.ഇ ജന്മശതാബ്ദി പദ്ധതി 2071’ മന്ത്രിസഭ പ്രഖ്യാപിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. യു.എ.ഇയുടെ നൂറാം വാർഷികത്തിലേക്ക് 2021 മുതലുള്ള അഞ്ച് പതിറ്റാണ്ടുകളിൽ നടപ്പാക്കാനുള്ള സർക്കാർ ആസൂത്രണ രേഖയാണ് ‘യു.എ.ഇ ശതാബ്ദി പദ്ധതി 2071’.
2021 വരെയുള്ള പദ്ധതികൾ ‘വിഷൻ 2021’ എന്ന പേരിൽ രാജ്യത്ത് വിജയകരമായി നടപ്പാക്കി വരികയാണ്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇൗയിടെ നടത്തിയ പ്രധാന പ്രഭാഷണത്തെ ആധാരമാക്കിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഭാവി തലമുറക്ക് വിജയവും സമൃദ്ധിയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
രാഷ്ട്രത്തിെൻറ യശസ്സ് വർധിപ്പിക്കുക, ശുദ്ധ ഉൗർജ ഉപഭോഗം വ്യാപിപ്പിക്കുക, സർക്കാർ വരുമാനം വൈവിധ്യവത്കരിക്കുക, എണ്ണയെ ആശ്രയിക്കുന്നത് കുറക്കുക, അത്യാധുനിക വിവര സാേങ്കതിക വിദ്യയിലും എൻജിനീയറിങ്ങിലും കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ പദ്ധതികൾ അവതരിപ്പിക്കുക, യു.എ.ഇ സംസ്കാരവും മൂല്യങ്ങളും ഭാവി തലമുറയുടെ മനസ്സിൽ ഉറപ്പിക്കുക എന്നിവക്കായുള്ള ദേശീയ നയം ഉൾക്കൊള്ളുന്ന സമഗ്ര സർക്കാർ ആസൂത്രണമാണ് പദ്ധതി. ദേശീയ സമ്പദ് വ്യവസ്ഥയുടെ ഉൽപാദകക്ഷമത വർധിപ്പിക്കുക, സാമൂഹിക പാരസ്പര്യം ശക്തിപ്പെടുത്തുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
ഭാവി തലമുറകൾക്ക് കൂടുതൽ മെച്ചപ്പെട്ട പരിതസ്ഥിതിയിൽ വലിയ അവസരങ്ങളോടും ലോകവുമായി മികച്ചആശയവിനിമയത്തോടും കൂടി സന്തോഷകരമായ ജീവിതം സാധ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. വിദ്യാഭ്യാസം, സമ്പദ്വ്യവസ്ഥ, സർക്കാർ വികസനം, സാമൂഹിക പാരസ്പര്യം എന്നീ നാല് കാര്യങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതി. 2071ഒാടെ ലോകത്തെ ഏറ്റവും മികച്ച രാജ്യമാക്കി യു.എ.ഇയെ മാറ്റുക എന്നതാണ് ലക്ഷ്യം.
ലക്ഷ്യപ്രാപ്തിക്കായി എല്ലാ മേഖലയിലും അഭിപ്രായ സമാഹരണത്തിന് ഉപദേശക യുവ സമിതി രൂപവത്കരിക്കും. രാജ്യത്തിെൻറ യശസ്സ് ഉയർത്തുന്നതിനുള്ള ദേശീയ നയം വികസിപ്പിക്കും. യു.എ.ഇ ജന്മശതാബ്ദി പദ്ധതി 2071’ലൂടെ അടുത്ത അഞ്ച് തലമുറകൾക്കുള്ള കാഴ്ചപ്പാടുകൾ നമുക്ക് ഉണ്ടായിരിക്കും.
നമ്മൾ ഇന്ന് അവതരിപ്പിക്കുന്ന അടിസ്ഥാനങ്ങളും ഉപാധികളും ഭാവി തലമുറക്ക് ആവശ്യമായി വരും. അതിനാൽ നാം ഇപ്പോൾ തന്നെ നാളെയെ കുറിച്ച് ചിന്തിക്കണം.
പുതിയ അറിവും ഉപാധികളും കൊണ്ട് ഭാവി തലമുറയെ സജ്ജരാക്കാനും നാം ജീവിക്കുന്നതിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കുന്ന ലോകത്ത് ജീവിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനും നുമുക്ക് വേഗത്തിലുള്ള മാറ്റങ്ങൾ ആവശ്യമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
മന്ത്രിസഭാ യോഗത്തിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ,
ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
