സീതിഹാജി ഫുട്ബാള്‍: ഫ്രണ്ട്സ് അല്‍ വസല്‍ ജേതാക്കൾ
text_fieldsദുബൈ: മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച 11ാമത് സീതിഹാജി സ്മാരക ഫുട്ബാള്‍ ടൂര്‍ണമെൻറ് കിരീടം ഫ്രണ്ട്സ് അല്‍ വസല്‍ സ്വന്തമാക്കി. പ്രമുഖരായ 24 ടീമുകള്‍ മാറ്റുരച്ച ടൂർണമെൻറിെൻറ ഫൈനലിൽ അവർ എ.എ.കെ ഇൻറര്‍നാഷണലിനെ 2^1ന് പരാജയപ്പെടുത്തി
നേരെത്ത സെമിഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ ഇ.ടി.എ തിരൂര്‍ക്കാടിനെ ഫ്രണ്ട്സ് അൽ വസലും സില്‍വര്‍ ഹോം റിയല്‍എസ്റ്റേറ്റിനെ എ.എ.കെ ഇന്റര്‍നാഷണലും തോൽപ്പിച്ചിരുന്നു. ടുർണമെൻറിലെ മികച്ച കളിക്കാരനായി എ.എ.കെ ഇൻറർനാഷണലിലെ ജുനൈദും മികച്ച ഗോളിയായി അല്‍ വസലിെൻറ റിയാസും തെരെഞ്ഞെടുക്കപ്പെട്ടു. ഫെയര്‍ പ്ലേ അവാര്‍ഡിന് ടീം യുനൈറ്റഡ് ഉദിനൂര്‍ അര്‍ഹരായി.
നേരത്തെ ടൂര്‍ണമെൻറ് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.എം സാദിഖലി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി പ്രസിഡൻറ് പി.കെ.അന്‍വര്‍ നഹ, ബാബു എടക്കുളം, ത്വല്‍ഹത്ത്, നാസര്‍ എന്നിവര്‍ സമ്മാനദാനം നിർവഹിച്ചു. ചെമ്മുക്കന്‍ യാഹുമോന്‍, ഹംസ ഹാജി മാട്ടുമ്മല്‍, പി.വി.നാസര്‍, മുസ്തഫ വേങ്ങര, കെ.പി.എ.സലാം, ഇ.ആർ.അലി മാസ്റ്റര്‍,അബൂബക്കര്‍ ബി.പി അങ്ങാടി, നിഹ്മതുള്ള മങ്കട തുടങ്ങിയവർ നേതൃത്വംനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
