Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസിശ്രീ വനിതാ...

പ്രവാസിശ്രീ വനിതാ സംഗമം

text_fields
bookmark_border
പ്രവാസിശ്രീ വനിതാ സംഗമം
cancel

അജ്മാൻ: വനിതാ ദിനത്തോടനുബന്ധിച്ച് പ്രവാസി ഇന്ത്യ അജ്മാനി​​െൻറ പ്രവാസിശ്രീ ചാപ്റ്റര്‍ വനിതാ സംഗമം സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരി ഷീല പോൾ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വനിതകളായ ഗോൾഡ്‌ എഫ്‌.എം  വാർത്താ അവതാരിക തൻസി ഹാഷിർ, ഈസ്​റ്റ്​ പോയൻറ്​ സ്കൂൾ  വൈസ്‌ പ്രിസിപ്പൽ  ഖമറുന്നീസ,  ഗൈനക്കോളജിസ്​റ്റ്​  ഡോ. മീനാക്ഷി, ഹാബിറ്റാറ്റ്‌ സ്കൂൾ കൃഷി കോഡിനേറ്റർ മിനി ഏലിയാസ്‌ എന്നിവരെ ചടങ്ങിൽ  ആദരിച്ചു. പ്രവാസി ഇന്ത്യ യു.എ.ഇ വൈസ്‌ പ്രസിഡൻറ്​ റോസി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ലൂന അധ്യക്ഷത വഹിച്ചു.  കേന്ദ്ര കമ്മറ്റി അംഗം ബീബിജാൻ ആശംസകൾ നേർന്നു. ചടങ്ങിനോടനുബന്ധിച്ച്‌ നടന്ന പാചക മൽസരത്തിൽ സാബിറ സഈദ്‌ , സുനീറ, നാഫിയ  സനിൽ  എന്നിവരും മൈലാഞ്ചി മൽസരത്തിൽ മായാ വർഗീസ്‌ , ഷൈമ സുലൈമാൻ, സഫീന എന്നിവരും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. . നൊസ്​റ്റാൾജിയ  മ്യുസിക്‌ ബാൻറ  സംഗീത വിരുന്ന് ഒരുക്കി.   ഷെറിൻ സ്വാഗതവും ഷഹീദ ടീച്ചർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story