ഇന്ത്യയിൽനിന്ന് 235 കോടി രൂപയുടെ വെടിയുണ്ടകൾ യു.എ.ഇ വാങ്ങുന്നു
text_fieldsഅബൂദബി: ബോഫോഴ്സ് േതാക്കുകളിൽ ഉപയോഗിക്കാവുന്ന തിരകൾ ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള കരാർ അന്തിമ ഘട്ടത്തിൽ. ഇന്ത്യയിലെ ഒാർഡ്നൻസ് ഫാക്ടറി ബോർഡ് (ഒ.എഫ്.ബി) ആണ് 155 എം.എം തിരകൾ യു.എ.ഇ സൈന്യത്തിന് വേണ്ടി കയറ്റിയയക്കുകയെന്ന് ‘ടൈംസ് ഒാഫ് ഇന്ത്യ’ റിേപ്പാർട്ട് ചെയ്തു. 235 കോടി രൂപയുടെ കരാറാണിത്. ഇതോടെ ഒ.എഫ്.ബിയുടെ കയറ്റുമതി പത്ത് മടങ്ങായി വർധിക്കും.
നിലവിൽ 20 മുതൽ 25 കോടി രൂപയുടെ കയറ്റുമതിയാണ് വിദർഭ, ചന്ദാപൂർ, ഭണ്ഡാര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനി പ്രതിവർഷം നടത്തുന്നത്.
ഫെബ്രുവരി അവസാന വാരം ഇന്ത്യൻ പ്രതിനിധികൾ നടത്തിയ യു.എ.ഇ സന്ദർശനത്തിനിടെയാണ് തിര കയറ്റുമതി സംബന്ധിച്ച് പ്രാഥമിക ചർച്ച നടന്നത്. യു.എ.ഇയിൽനിന്ന് നിർദേശം വന്നതോടെ ഇന്ത്യ ദ്രുതഗതിയിൽ കാര്യങ്ങൾ നീക്കി. ധാരണയിൽ ഒപ്പിട്ടിട്ടുണ്ടെന്നും യു.എ.ഇയുടെ സ്റ്റാമ്പിങ്ങിനായി കാത്തിരിക്കുകയാണെന്നും ഒ.എഫ്.ബി അധികൃതർ പറയുന്നു.
കയറ്റുമതി യാഥാർഥ്യമായാൽ ഇന്ത്യ^യു.എ.ഇ പ്രതിരോധ കരാറിൽ ഏറ്റവും വലിയതാകും ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.