ലോകത്തിെൻറ പട്ടിണി മാറ്റാൻ വഴിതേടി അബൂദബിയിൽ ശാസ്ത്രജ്ഞ സംഗമം
text_fieldsഅബൂദബി: ആഗോളാടിസ്ഥാനത്തിൽ പട്ടിണി നിർമാർജനം ചെയ്യാനുള്ള മാർഗങ്ങൾ ആരാഞ്ഞ് ലോക പ്രശസ്ത കൃഷ്ശാസ്ത്രജ്ഞർ, പ്രഫസർമാർ, മറ്റു വിദഗ്ധർ തുടങ്ങിയവർ അബൂദബിയിൽ സംഗമിക്കുന്നു. കൃഷിയിലെ നൂതനാശയങ്ങൾക്കുള്ള ആഗോളം ഫോറം എന്ന പേരിൽ മാർച്ച് 20, 21 തീയതികളിൽ അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ നടക്കുന്ന പരിപാടിയിൽ പെങ്കടുക്കാനാണ് കൃഷി ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവർ എത്തുന്നത്. കാലാവസ്ഥാ വ്യതിയാന–പരിസ്ഥിതി കാര്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെ അബൂദബി ഭക്ഷ്യ നിയന്ത്രണ അതോറിറ്റി (എ.ഡി.എഫ്.സി.എ) ആണ് പരിപാടിക്ക് ആതിഥ്യം വഹിക്കുന്നത്.
ന്യൂസിലൻഡ് ഒാക്ലാൻഡ് സർവകലാശാലയിലെ പ്രഫ. കേതർ സിംപ്സൺ, റിയാദ് കിങ് സഉൗദ് സർവകലാശാലയിലെ പ്രഫ. അബ്ദുൽ റഹ്മാൻ സഅദ് അൽ ദാവൂദ്, നെയ്റോബി യുനൈറ്റഡ് സ്റ്റേറ്റ്സ് അന്താരാഷ്്്്ട്ര സർവകലാശാലയിലെ പ്രഫ. ഫ്രാൻസിസ് വാംബലാബ, സെർബിയ ബെൽഗ്രേഡ് സർവകലാശാലയിലെ വ്ലാദൻ ബോഗ്ദനോവിച് ഉൾപ്പടെ 200ലധികം ശാസ്ത്രജ്ഞർ ഫോറത്തിൽ പെങ്കടുക്കും. പട്ടിണിക്കെതിരെയുള്ള പോരാട്ടത്തിന് തങ്ങൾ നടത്തിയ ആഹ്വാനത്തിന് ശാസ്ത്രജ്ഞരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ലോകത്തെ മികച്ച പ്രതിഭകളെ ഒരേ വേദിയിൽ കൊണ്ടുവരാൻ ഇതു വഴി സാധിക്കുമെന്നും എ.ഡി.എഫ്.സി.എ ആശയവിനിമയ^സാമൂഹിക സേവന വിഭാഗം ഡയറക്ടർ തമർ ആൽ ഖാസിമി അറിയിച്ചു. പരീക്ഷണശാലയിൽനിന്ന് ഗവേഷണങ്ങളെ വേഗത്തിൽ കൃഷിയിടത്തിലേക്ക് മാറ്റാൻ വാണിജ്യ^സ്വകാര്യ സംഘങ്ങളെ സഹായിക്കാൻ ശാസ്ത്രജ്ഞ സമൂഹത്തിന് എന്തുചെയ്യാൻ സാധിക്കും, സുസ്ഥിര മൃഗ ഉൽപാദനം, വർധിക്കുന്ന മാംസ ആവശ്യത്തിന് അനുസരിച്ച് എങ്ങനെ ഉൽപാദനം വർധിപ്പിക്കാം തുടങ്ങിയ വിഷയങ്ങളിൽ ഫോറത്തിൽ ചർച്ച നടക്കും. 300ഒാളം കമ്പനികൾ പെങ്കടുക്കുന്ന പ്രദർശനവും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.