യു.എ.ഇ സൈനികൻ യെമനിൽ രക്തസാക്ഷിയായി
text_fieldsഅബൂദബി: യെമനിൽ നിയമാനുസൃത സർക്കാറിനെ പുനഃസ്ഥാപിക്കാൻ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന നടത്തുന്ന ‘പ്രത്യാശ പുനഃസ്ഥാപന ഒാപറേഷനി’ൽ പെങ്കടുത്തു വരികയായിരുന്ന യു.എ.ഇ സൈനികൻ രക്തസാക്ഷിയായി. ഷാർജ എമിറേറ്റിലെ കൽബ സ്വദേശി ഫസ്റ്റ് സെർജിയൻറ് സകരിയ സുലൈമാൻ ഉബൈദ് ആൽ സആബിയാണ് മരിച്ചത്. യു.എ.ഇ സായുധസേന ജനറൽ കമാൻഡ് വ്യാഴാഴ്ചയാണ് മരണവിവരം അറിയിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അഞ്ച് മാസം പ്രായമായ മകനുള്ള സകരിയ സുലൈമാന് 14 സഹോദരങ്ങളുണ്ട്. പിതാവ് നേരത്തെ മരിച്ചു. രണ്ടാഴ്ച മുമ്പാണ് കുടുംബം സകരിയ സുലൈമാനെ കണ്ടത്. തെൻറ രാജ്യത്തെ സേവിക്കുന്നതും സൈനികനായിരിക്കുന്നതും സകരിയ സുലൈമാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. അവെൻറ മരണം കുടുംബത്തിന് ഹൃദയഭേദകമാണ്. എന്നാൽ, രാജ്യത്തെ സേവിച്ചുകൊണ്ടാണ് അവൻ മരിച്ചതെന്നതും രക്തസാക്ഷിയാവുകയായിരുന്നുവെന്നതും ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. സകരിയ സുലൈമാെൻറ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹത്തിെൻറ ആത്മാവിന് ശാന്തിയും സമാധാനവും ലഭിക്കെട്ടയെന്ന് പ്രാർഥിക്കുന്നതായും സായുധസേന ജനറൽ കമാൻഡ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
