Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅഴിമതി കേസിൽ ദീയാർ മുൻ...

അഴിമതി കേസിൽ ദീയാർ മുൻ സി.ഇ.ഒയുടെ ശിക്ഷ അപ്പീൽകോടതി ശരിവെച്ചു

text_fields
bookmark_border

ദുബൈ: അഴിമതി, പണ ദുരുപയോഗ കേസിൽ  25 വർഷം തടവും പിഴയും ശിക്ഷ വിധിച്ചതിനെതിരെ പ്രമുഖ നിർമാണ കമ്പനിയായ ദീയാറി​​െൻറ മുൻ സി.ഇ.ഒ സാക്​ ഷഹീൻ സമർപ്പിച്ച ഹരജികൾ ദുബൈ അപ്പീൽ കോടതി തള്ളി. പദവി ദുരുപയോഗം ചെയ്​തതിന്​ 15 വർഷം തടവും 9.2 കോടി ദിർഹത്തി​​െൻറ തിരിമറിക്ക്​ 10 വർഷം തടവും പിഴയുമാണ്​  52 കാരനായ അമേരിക്കൻ പൗരത്വമുള്ള ലബനൻ സ്വദേശിക്ക്​ കോടതി വിധിച്ചിരുന്നത്​. 
ഇതിനെതിരെ സമർപ്പിച്ച രണ്ട്​ അപ്പീലുകളും നിഷ്​ഫലമായതോടെ ഇനി പരമോന്നത കോടതിയിലെ അപ്പീൽ മാത്രമാണ്​ ഏക പ്രതീക്ഷ. ടെക്​സാസിലെ ഒരു വസ്​തു ദീയാറിനു വേണ്ടി വാങ്ങിയതിലാണ്​ കോടികളുടെ തിരിമറി നടത്തിയത്​. 
വ്യാജരേഖകൾ ചമച്ചും അധികാര ദുർവിനിയോഗം നടത്തിയുമാണ്​ ഇതു നടത്തിയത്​. ഇൗ ഇടപാടിനായി ഗൂഢാലോചന നടത്തിയ ഇന്ത്യക്കാരനുൾപ്പെടെ മറ്റു നാലുപേരെയും കോടതി കുറ്റക്കാരെന്ന്​ കണ്ടെത്തിയിരുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story