പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ വരുന്നു
text_fieldsഅജ്മാൻ: പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന യു.എ.ഇയിെല ആദ്യത്തെ വിദ്യാലയമാകാൻ അജ്മാനിലെ വുഡ്ലംപാർക്ക് സ്കൂൾ തയാറെടുക്കുന്നു.
വരുന്ന ഏപ്രിലിൽ പ്രവേശനം തുടങ്ങുന്ന സ്കൂളിന് ആവശ്യമായ 3.6 മെഗാവാട്ട് വൈദ്യുതിയും സൗരോർജ പാനൽ ഉപയോഗിച്ചായിരിക്കും ഉത്പാദിപ്പിക്കുകയെന്ന് സ്കൂൾ രക്ഷാധികാരി ശൈഖ് ഡോ.മാജിദ് അൽ നുെഎമിയും സി.ഇ.ഒ ഡോ. അബ്ദുൽ സലാം മുഹമ്മദും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
യു.എ.ഇ സർക്കാരിെൻറ ഗോ ഗ്രീൻ പദ്ധതിയുടെ ഭാഗമായാണ് ഹരിതോർജ പദ്ധതി സ്കൂൾ നടപ്പാക്കുന്നത്. മലീനികരണവും കാർബൺ ബഹിർഗമനവും ഇല്ലാതാക്കുന്നതിനൊപ്പം ആധുനിക സാേങ്കതിക വിദ്യകളെ വിദ്യാർഥികളിലെത്തിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. ജർമൻ കമ്പനിയായ സോളാർ വേൾഡും ഇന്ത്യൻ കമ്പനിയായ ഹോട്ട് പോയൻറ് ഗ്രീൻ എനർജി സൊല്യൂഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂളിെൻറ മേൽക്കൂരയിലാണ് അത്യാധുനികമായ 2,000 മോണോ ക്യസ്റ്റ് ലൈൻ ലോ ലൈറ്റ് സൗരോർജ പാനലുകൾ സ്ഥാപിക്കുക. 600 ലേറെ എ.സികളും കമ്പ്യൂട്ടറുകളും ലാബുകളും വിളക്കുകളുംഇതിൽ പ്രവർത്തിക്കും. മധ്യവേനലവധിക്കാലത്ത് ഉപയോഗമില്ലാത്ത വൈദ്യുതി സർക്കാരിന് കൊടുക്കാനുമാകുമെന്നും അവർ അറിയിച്ചു.
തുടക്കത്തിലെ നിക്ഷേപംകൊണ്ട് 25 വർഷം വൈദ്യുതി ഉൽപാദിപ്പിക്കാം. രണ്ടു ദിവസം സൂക്ഷിക്കാവുന്ന ബാറ്ററി സംവിധാനവുമുണ്ടാകും.
വാർത്താസമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ നൗഫൽ അഹമ്മദ്,സി.ഒ.ഒ അബ്ദുൽ ഗഫൂർ തയ്യിൽ ഹോട്ട് പോയൻറ് ചെയർമാൻ ഡോ. പി.വി.മജീദ്, എം.ഡി ആർ.അനീഷ്, ഡയറക്ടർ അസ്മൽ അഹമ്മദ്, യോഹന എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
