Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫോസ കോളജ് ദിനം: ബ്രോഷർ...

ഫോസ കോളജ് ദിനം: ബ്രോഷർ പ്രകാശനം ചെയ്തു

text_fields
bookmark_border
ഫോസ കോളജ് ദിനം: ബ്രോഷർ പ്രകാശനം ചെയ്തു
cancel

ദുബൈ: കോഴിക്കോട്​  ഫാറൂഖ്​ കോളജ്​ പൂർവ വിദ്യാർഥി അസോസിയേഷൻ (ഫോസ) ദുബൈ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തി​​െൻറ  ഭാഗമായി ഫോസ കോജ് ഡേയും   കൈതപ്രം മ്യൂസിക് നെറ്റും ഇൗ മാസം 25 നു വിപുലമായ പരിപാടികളോടെ ദുബൈ  റാശിദ് ആശുപത്രി ലൈബ്രറി ഹാളിൽ നടക്കും. കഴിഞ്ഞ വർഷം  ഏപ്രിലിൽ ആരംഭിച്ച്​ ഓരോ മാസവും ഓരോ പരിപാടികൾ എന്ന രീതിയിൽ നടത്തിവന്ന ഫോസ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക്​ ഇതോടെ സമാപനമാകും.
കൈതപ്രം ദാമോദരൻ നമ്പൂതിരിയെ ആദരിക്കുന്ന   പരിപാടിയിൽ അദ്ദേഹത്തി​​െൻറ മകനും സംഗീത സംവിധായകനും  ഗായകനുമായ ദീപാങ്കുരൻ കൈതപ്രത്തി​​െൻറ നേതൃത്വത്തിൽ സംഗീതനിശയും പൂർവ വിദ്യാർത്ഥി സംഗമം, കലാ പരിപാടികൾ തുടങ്ങിയവയുമുണ്ടാകും.
പരിപാടിയുടെ ബ്രോഷർ പ്രകാശനം ഫോസ സ്ഥാപക പ്രസിഡൻറ്​ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ സ്ഥാപക സെക്രട്ടറി മലയിൽ മുഹമ്മദ് അലിക് നൽകി പ്രകാശനം ചെയ്തു. ഫോസ ദുബൈ പ്രസിഡൻറ ജമീൽ ലത്തീഫ്​, വൈസ് പ്രസിഡൻറ്​ ബഷീർ, സെക്രട്ടറി റാഷിദ്, മറ്റു ഭാരവാഹികളായ യാസിർ ഹമീദ് ,ബിനീഷ് ,റഷീദ് എന്നിവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story