രക്തചന്ദനം കടത്താൻ 10 കോടി ദിർഹം കൈക്കൂലി വാഗ്ദാനം; നാല് ഇന്ത്യക്കാരുടെ വിചാരണ തുടരുന്നു
text_fieldsദുബൈ: പിടിച്ചെടുത്ത കെണ്ടയ്നറുകളിലെ രക്ത ചന്ദനം കടത്താൻ ദുബൈ തുറമുഖത്തെ കസ്റ്റംസ് ഉദ്യോഗസ്ഥന് 10 കോടി ദിർഹം കൈക്കൂലി വാഗ്ദാനം ചെയ്ത കേസിൽ നാല് ഇന്ത്യക്കാരുടെ കുറ്റവിചാരണ തുടരുന്നു. വംശനാശ ഭീഷണി നേരിടുന്ന രക്തചന്ദനം യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്നത് രാജ്യെത്ത നിയമങ്ങൾക്കു വിരുദ്ധമാണ്.ഇതു മറികടന്ന് ആരോ കടത്തിയ 98 ചന്ദന കെണ്ടയിനറുകൾ ദുബൈ തുറമുഖത്ത് പിടികൂടിയിരുന്നു. ഇവ ജബൽ അലി ഫ്രീസോണിലെ തങ്ങളുടെ ഗോഡൗണിലേക്ക് മാറ്റാൻ സഹായം തേടിയാണ് ഇന്ത്യൻ വ്യവസായിയും സഹായികളും പ്രലോഭനം നടത്തിയത്.
ഒന്നിന് പത്തു ലക്ഷം ദിർഹം വീതം കൈക്കൂലി നൽകാമെന്നായിരുന്നു വാഗ്ദാനം. ആദ്യ ഗഡുവായി അര ലക്ഷം ദിർഹം നൽകുകയും ചെയ്തു.
യു.എ.ഇ സ്വദേശിയായ പോർട്ട് ചീഫ് എക്സിക്യൂട്ടീവ് ലണ്ടൻ സന്ദർശിച്ച വേളയിലാണ് സംഘം വാഗ്ദാനവുമായി എത്തിയത്. ഇന്ത്യൻ വ്യവസായിക്ക് താനുമായി ചേർന്ന് വ്യവസായം ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞാണ് ഇന്ത്യക്കാരനായ സുഹൃത്ത് സമീപിച്ചത്. താൽപര്യമില്ലെന്ന് വ്യക്തമാക്കിയെങ്കിലും ഇയാൾ തെൻറ നമ്പർ വ്യവസായിക്കു കൈമാറി. അവരുടെ വ്യവസായ പദ്ധതി നിരസിച്ച ശേഷവും നാലു പേർ ചേർന്ന് ദുബൈയിൽ തന്നെ സന്ദർശിച്ചാണ് ചന്ദന കണ്ടയ്നറുകൾ വിട്ടുകിട്ടാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടത്. ഒാരോ കെണ്ടയ്നറിലെയും ചന്ദനത്തിന് 30 ലക്ഷം ദിർഹം മൂല്യമുണ്ട്. 10 ലക്ഷം ഉദ്യോഗസ്ഥന് നൽകാമെന്നും 20 ലക്ഷം പ്രതികൾ വീതിച്ചെടുക്കാമെന്നുമാണ് ഇവർ മുന്നോട്ടുവെച്ച പദ്ധതി. ഇദ്ദേഹം ഉടനടി വിവരം ഉന്നതാധികാരികളെ അറിയിച്ചു. അവരുടെ നിർദേശപ്രകാരം തന്ത്രപരമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. കോടതി മുമ്പാകെ പ്രതികൾ കുറ്റം നിഷേധിച്ചു. അടുത്ത വാദം ഏപ്രിൽ രണ്ടിന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.