അബൂദബിയിൽ വൈദ്യുതി ബിൽ പൂർണമായി ഡിജിറ്റലാവുന്നു
text_fieldsഅബൂദബി: മെയ് ഒന്ന് മുതൽ ഇലക്ട്രോണിക് ബില്ലുകൾ മാത്രമേ ഉപഭോക്താക്കൾക്ക് നൽകുകയുള്ളൂവെന്ന് അബൂദബി ജല^െവെദ്യുതി അതോറിറ്റിയുെട കീഴിലെ അബൂദബി വിതരണ കമ്പനി അറിയിച്ചു.
പരിസ്ഥിതി സംരക്ഷണവും പ്രകൃതി വിഭവങ്ങളുടെ വിവേകപരമായ ഉപയോഗവും ലക്ഷ്യം വെക്കുന്ന അബൂദബി ആസൂത്രണ പദ്ധതി, അബൂദബി വിതരണ കമ്പനിയുടെ നയം എന്നിവയുടെ ഭാഗമായും രാഷ്ട്ര നേതാക്കളുടെ നിർദേശാനുസരണവുമാണ് ഇലക്ട്രോണിക് ബിൽ സംവിധാനത്തിലേക്ക് പൂർണമായി മാറുന്നതെന്ന് അധികൃതർ പറഞ്ഞു.
2017 മെയ് ഒന്ന് മുതൽ എല്ലാ ഉപഭോക്താക്കളെയും ഇലക്ട്രോണിക് ബില്ലിങ് സംവിധാനത്തിന് കീഴിൽ കൊണ്ടുവരുമെന്ന് അബൂദബി വിതരണ കമ്പനി മാനേജിങ് ഡയറക്ടർ സഇൗദ് മുഹമ്മദ് ആൽ സുവൈദി പറഞ്ഞു. ഇലക്േട്രാണിക് ബില്ലുകൾ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായിരിക്കും. വർഷത്തിൽ 80 ലക്ഷം ബില്ലുകൾ അബൂദബി വിതരണ കമ്പനി നൽകുന്നുണ്ട്.
ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുന്നതോടെ 1,500 മരങ്ങളിൽനിന്ന് ഉൽപാദിപ്പിക്കുന്ന കടലാസ് ലാഭിക്കാനാവുമെന്നും അദ്ദേഹം അറിയിച്ചു.
അബൂദബി വിതരണ കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷനിൽനിന്നും വെബ്സൈറ്റിൽനിന്നും എസ്.എം.എസ് ആയും ഇമെയിൽ ആയും ബില്ലുകൾ ഉപഭോക്താക്കൾക്ക് അയക്കും. കൂടുതൽ ഉപഭോക്താക്കളും ഇപ്പോൾ കമ്പനിയുടെ ആപ്ലിക്കേഷനോ വെബ്ൈസറ്റോ വഴി ഇടപാട് നടത്താൻ താൽപര്യപ്പെടുന്നവരാണെന്നും അധികൃതർ വ്യക്തമാക്കി. ഏകദേശം 53 ശതമാനം ഉപഭോക്താക്കളാണ് നിലവിൽ ഇലക്േട്രാണിക് ബിൽ സ്വീകരിച്ചുവരുന്നത്. ബാക്കി 47 ശതമാനത്തെ കൂടി ഇതിലേക്ക് നയിക്കാനുള്ള യത്നമാണ് കമ്പനി നടത്തിക്കൊണ്ടിരിക്കുന്നത്.
കമ്പനിയുടെ വെബ്സൈറ്റായ www.addc.ae വഴി തങ്ങളുടെ മൊബൈൽ ഫോൺ നമ്പറും ഇ മെയിൽ അഡ്രസും അറിയിക്കാൻ ഉപഭോക്താക്കൾക്ക് സൗകര്യമുണ്ട്. 800 2332 ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ കമ്പനിയുടെ ശാഖകളിൽ നേരിെട്ടത്തിയോ നമ്പറും ഇമെയിൽ വിലാസവും നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
