യു.എ.ഇയിൽ സ്വകാര്യ കമ്പനികൾക്ക് അഞ്ചു ശതമാനം വാറ്റ്; കെട്ടിട വാടക വർധിക്കും
text_fieldsഅബൂദബി: നിശ്ചിത വരുമാനമുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കും ഭൂ^കെട്ടിട ഉടമകൾക്കും യു.എ.ഇയിൽ അഞ്ച് ശതമാനം മൂല്യവർധിത നികുതി (വാറ്റ്) ഏർപ്പെടുത്തി ഫെഡറൽ നാഷനൽ കൗൺസിൽ കരട് നിയമം പുറപ്പെടുവിച്ചു. ഫെഡറൽ സർക്കാറിന് കൂടുതൽ വരുമാനം ലഭ്യമാക്കുകയും സുസ്ഥിര സാമ്പത്തിക വളർച്ച ഉറപ്പ് വരുത്തുകയും ചെയ്യുന്ന തരത്തിൽ നികുതി ഇൗടാക്കലിെൻറ എല്ലാവിധ ചട്ടങ്ങളും നിയമക്രമങ്ങളും ഉൾക്കൊള്ളുന്ന കരടാണ് ബുധനാഴ്ച എഫ്.എൻ.സി പ്രഖ്യാപിച്ചത്. 2018 ജനുവരി ഒന്ന് മുതലാണ് വാറ്റ് പ്രാബല്യത്തിലാവുക.
3.7 ലക്ഷം ദിർഹവും അതിന് മുകളിലും വാർഷിക വരുമാനമുള്ള എല്ലാ സ്വകാര്യ കമ്പനികളും വാറ്റ് അടക്കേണ്ടിവരും. കെട്ടിടങ്ങൾ വാടകക്ക് കൊടുക്കുന്നവരും വാറ്റിെൻറ പരിധിയിൽ വരും. അതിനാൽ, രാജ്യത്തെ കെട്ടിട വാടക 2018 ജനുവരി മുതൽ വർധിക്കാൻ ഇടയാകും. നികുതി സമാഹരണത്തിനുള്ള നടപടികൾ, നികുതി തിട്ടപ്പെടുത്തൽ, നികുതി ഇളവ്, നിയമലംഘനങ്ങൾ, ശിക്ഷ എന്നിവയിലുള്ള നടപടിക്രമങ്ങളും കരട് നിയമത്തിൽ പരാമർശിക്കുന്നുണ്ട്. നികുതി അടക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കുള്ള പിഴ ബാധ്യതയുള്ള നികുതിയുടെ അഞ്ചിരട്ടിയിൽ കൂടരുതെന്നും നിയമം അനുശാസിക്കുന്നു.
നിലവിൽ നാലര ലക്ഷം സ്വകാര്യ കമ്പനികളാണ് യു.എ.ഇയിലുള്ളത്. ഇത് അധികം വൈകാതെ ആറ് ലക്ഷം ആകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ കൂടുതൽ ആഭ്യന്തര ഉൽപാദന വളർച്ചയുണ്ടാകുമെന്ന് സാമ്പത്തിക കാര്യ സഹമന്ത്രി ഉബൈദ് ബിൻ ഹുമൈദ് ആൽ തായിർ വ്യക്തമാക്കി. 2021ഒാടെ യു.എ.ഇയുടെ വരുമാനത്തിെൻറ 80 ശതമാനവും എണ്ണയിതര മേഖലയിൽനിന്ന് കണ്ടെത്താനാണ് ലക്ഷ്യമെന്നും അദ്ദേഹം
പറഞ്ഞു. കഴിഞ്ഞ വർഷമാണ് ജി.സി.സി അംഗരാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവ വാറ്റ് നടപ്പാക്കാനുള്ള കരാറിൽ ഒപ്പുവെച്ചത്. കരാർ പ്രകാരം വാറ്റ് നടപ്പാക്കാൻ ഒാരോ രാജ്യങ്ങൾക്കും 2019 ജനുവരി ഒന്ന് വരെ സാവകാശമുണ്ട്. പുകയില, ശീതളപാനീയങ്ങൾ, ഉൗർജ പാനീയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾക്ക് പ്രത്യേക ഉൽപന്ന നികുതി ഏർപ്പെടുത്താനും ജി.സി.സി രാജ്യങ്ങൾ ധാരണയിലെത്തിയിരുന്നു. 100 ശതമാനം വരെ ഇത്തരം ഉൽപന്നങ്ങൾക്ക് നികുതി ഏർപ്പെടുത്താം. സൗദി അറേബ്യ ഇതു സംബന്ധിച്ച് നിയമം കൊണ്ടുവരികയും പുകയിലക്ക് 100 ശതമാനവും ശീതള പാനീയങ്ങൾക്ക് 35 ശതമാനവും നികുതി ഏർപ്പെടുത്തുകയും ചെയ്തിരുന്നു. യു.എ.ഇയിൽ ഇൗ വർഷം പ്രത്യേക ഉൽപന്ന നികുതി പ്രതീക്ഷിക്കാമെന്ന് ഉബൈദ് ബിൻ ഹുമൈദ് ആൽ തായിർ പറഞ്ഞു.
നിയമം പുറപ്പെടുവിക്കുേമ്പാൾ എന്ന് പ്രാബല്യത്തിലാകുമെന്ന് പറയാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുകയില ഉൽപന്നങ്ങളിൽനിന്നുള്ള നികുതിയായി മാത്രം വർഷത്തിൽ 200 കോടി ദിർഹം സമാഹരിക്കാനാകുമെന്നാണ് യു.എ.ഇ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
