യു.എ.ഇ കപ്പൽ സൊമാലിയൻ കൊള്ളക്കാർ പിടിച്ചെടുത്തു
text_fieldsഅബൂദബി: യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടേതെന്ന് കരുതുന്ന കപ്പൽ സൊമാലിയൻ കൊള്ളക്കാർ പിടിച്ചെടുത്തു.
എണ്ണവാഹിനി കപ്പലായ ആരിസ്^13 ആണ് തിങ്കളാഴ്ച കൊള്ളക്കാർ തട്ടിയെടുത്തത്.
ശ്രീലങ്കക്കാരായ എട്ട് കപ്പൽ ജീവനക്കാരെ ഇവർ ബന്ദികളാക്കിയിട്ടുമുണ്ട്. കപ്പലും ജീവനക്കാരും വിട്ടയക്കപ്പെടാൻ േമാചനദ്രവ്യം നൽകണമെന്നാണ് കൊള്ളക്കാരുടെ ആവശ്യം.
മേഖലയിൽ പ്രവർത്തിക്കുന്ന യൂറോപ്യൻ യൂനിയൻ നാവികസേന സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലും ജീവനക്കാരും കൊള്ളക്കാരുടെ പിടിയിലാണെന്നും പുട്ലാൻഡിെൻറ വടക്കൻ തീരത്താണ് കപ്പലുള്ളതെന്നും ആരിസ്^13 കപ്പലിെൻറ കപ്പിത്താൻ സേന്ദശം നൽകിയതായി യൂറോപ്യൻ യൂനിയൻ നാവികസേന അറിയിച്ചു. തിരക്കേറിയ കപ്പൽ പാതയായ ഇൗ മേഖലയിൽ 2012ന് ശേഷം ആദ്യമായാണ് വലിയ വാണിജ്യകപ്പൽ പിടിച്ചെടുക്കുന്നത്.
മെഗാദിഷുവിലേക്ക് എണ്ണയുമായി പോവുകയായിരുന്ന കപ്പൽ ട്രാക്കിങ് സംവിധാനത്തിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് കപ്പൽ സൊമാലിയൻ തുറമുഖ നഗരമായ അലൂലയിലേക്കുള്ള പാതയിലേക്ക് മാറ്റപ്പെട്ടു.
കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം രണ്ട് ചെറു വള്ളങ്ങൾ കപ്പലിനെ പിന്തുടർന്നതായും അതിന് ശേഷമാണ് കപ്പൽ അപ്രത്യക്ഷമായെതന്നും അലൂല ഡിസ്ട്രിക്ട് കമീഷണർ മഹ്മൂദ് അഹ്മദ് ഇൗനാബ് അറിയിച്ചു. കപ്പൽ കണ്ടെത്താൻ നാവിക സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
കപ്പലിൽ എട്ട് ശ്രീലങ്കൻ ജീവനക്കാരുണ്ടെന്ന് ശ്രീലങ്കൻ സർക്കാർ സ്ഥീരീകരിച്ചു. അവരുടെ സുരക്ഷ ഉറപ്പ് വരുത്താൻ ആവശ്യമായ നടപടികൾ എടുത്ത് വരികയാണ്.
കപ്പൽ ഏജൻറുമാരുമായും ബന്ധപ്പെട്ട അധികൃതരുമായും ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം ബന്ധം പുലർത്തി വരികയാണെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
അർമി ഷിപ്പിങ് എസ്.എ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആരിസ്^13 കപ്പൽ യു.എ.ഇയിലെ ഫുജൈറയിലുള്ള അറോറ ഷിപ് മാനേജ്മെൻറ് കമ്പനിയുടെ നിയന്ത്രണത്തിലാണ് എന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.