യു.എ.ഇയിൽ ഐ.ടി ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷൻ രൂപവത്കരിച്ചു
text_fieldsഅബൂദബി: ഐടി അനുബന്ധ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ യു.എ.ഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷൻ രൂപവത്കരിച്ചു. തലസ്ഥാനമായ അബൂദബിയായിരിക്കും ഇതിെൻറ ആസ്ഥാനം. രാജ്യത്തെ മുഴുവന്‍ സൈബര്‍, ഐടി കുറ്റകൃത്യങ്ങളുടെയും തെളിവ് ശേഖരണം, അന്വേഷണം എന്നിവ പുതിയ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷെൻറ ചുമതലായിരിക്കും.
വിവരസാങ്കേതിക വിദ്യ, ഇൻറര്‍നെറ്റ് എന്നിവ ഉപയോഗിച്ചുള്ള ഏത് തരം കുറ്റകൃത്യങ്ങളിലും തീര്‍പ്പ് കൽപിക്കുന്നതിനുള്ള അധികാരവും ഇൗ പ്രോസിക്യൂഷനായിരിക്കും. ഇൻറര്‍നെറ്റിലൂടെയുള്ള സദാചാരവിരുദ്ധ പ്രവര്‍ത്തനം, ആയുധകച്ചവടം, ഫണ്ട് സമാഹരണം, നിയമലംഘനം, പ്രകടനത്തിനുള്ള ആഹ്വാനം എന്നിവയെല്ലാം ഈ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടും. ഇൻറർനെറ്റ് വഴി ദൈവനിന്ദ, പ്രവാചകനിന്ദ, മതനിന്ദ എന്നിവ നടത്തുന്നവര്‍ക്കെതിരായ കേസുകളും ഇവിടെ കൈകാര്യം ചെയ്യും. ഇസ‍്‍ലാമേതര മതവിഭാഗങ്ങള്‍ വിശുദ്ധമായി കാണുന്നതിനെ അവമതിക്കുന്നതും കുറ്റകരമാണ്. വെബ്സൈറ്റുകള്‍ വഴി ലഹരിമരുന്ന് ഉപയോഗം, വില്‍പന, സാമൂഹികവിരുദ്ധ പ്രവര്‍ത്തനം എന്നിവയെ പ്രോല്‍സാഹിപ്പിക്കുന്ന നടപടിയുണ്ടായാലും ഐടി ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനാണ് കേസെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.