‘ടീം മുട്ടനൂർ’ പ്രവാസി കൂട്ടായ്മ നിലവില്‍ വന്നു
text_fieldsദുബൈ: തിരൂര്‍ താലൂക്കിലെ പുറത്തൂര്‍ മുട്ടനൂര്‍ പ്രദേശവാസികളുടെ യു.എ.ഇ കൂട്ടായ്മ നിലവില്‍ വന്നു. ജാതി,മത രാഷ്ട്രീ ഐക്യം മുന്‍നിര്‍ത്തി നാട്ടിലെ അശണരായ എല്ലാ വിഭാഗം ആളുകളുടെയും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനായി "ടീം മുട്ടനൂര്‍" എന്ന പേരിലാണ് നാട്ടുകൂട്ടം പ്രവര്‍ത്തിക്കുക. പ്രദേശത്തെ 350 ല്‍ പരം ആളുകള്‍ യു.എ.ഇ യിലുണ്ട്. യു.എ.ഇ യിലുള്ള പ്രദേശവാസികളുടെ മറ്റു ഇതര മത രാഷ്ട്രീയ കൂട്ടായ്മകളുടെ സഹകരണത്തോടെ മുഴുവന്‍ ആളുകളും ഉള്‍പ്പെടുന്ന ജനകീയ കമ്മിറ്റി യാണിതെന്ന് സംഘാടകര്‍ അറിയിച്ചു. ദുബൈ അല്‍ഖൂസ് പോണ്ട് പാര്‍ക്കില്‍ നടന്ന പ്രഥമ സംഗമത്തില്‍ വിവിധ എമിറേറ്റുകളില്‍ നിന്നായി 150 ഓളം പേര്‍ പങ്കെടുത്തു.
എന്‍.പി ഫൈസല്‍ ജമാല്‍ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ ആദ്യകാല പ്രവാസി എന്‍.പി ഇബ്രാഹിം എന്ന ബാപ്പു, യു.എ.ഇ മുട്ടനൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ കെ.പി.കുഞ്ഞിബാവ , വ്യവസായിയും പുറത്തൂർ എന്‍റെ ഗ്രാമം കൂട്ടായ്മ ചെയർമാനുമായ സി.പി കുഞ്ഞിമൂസ , കുറുമ്പടി ഐ.സി.എസ് ഗള്‍ഫ് ചാപ്റ്റര്‍ പ്രസിഡന്റ് എന്‍.പി അബ്ദുറഹ്മാന്, ടി.പി.ബാലകൃഷ്ണൻ എന്ന മാനു, സുരേഷ് പുറത്തൂര്‍, പ്രസന്നന്‍ എന്‍.പി, പ്രമോദ് സി.പി, ഹംസത്ത് കെ.പി , യാസിര്‍ കുറുമ്പടി തുടങ്ങിയവര്‍ സംസാരിച്ചു. ഷാജി, ആഷിഖ് കെ.പി., റമീസ് എം. , അലി അസ്കര്‍ സി.വി.എന്നിവര്‍ നയിച്ച കാരൊക്കെ ഗാനമേളയും നടന്നു.
ഭാരവാഹികളായി കെ.പി ഹംസത്ത് (പ്രസി), സുരേഷ് പുറത്തൂര്‍ (ജന.സെക്ര), എന്‍.പി. ഫൈസല്‍ ജമാല്‍, കാസിം കെ.വി. (കോര്‍ഡിനേറ്റര്‍മാര്‍ ) , പ്രസന്നന്‍ എന്‍.പി., സുന്ദരന്‍ കെ.കെ. (വൈസ് പ്രസി), പ്രമോദ് സി.പി , ആഷിഖ് കെ.പി (ജോ. സെക്രട്ട ), ഇര്‍ഷാദ് കെ.പി (ട്രഷറര്‍ ) എന്നിവരെ തെരെഞ്ഞെടുത്തു. എക്സിക്യുട്ടീവ് അംഗങ്ങള്‍ : ഷാജി കെ , അഷ്‌റഫ് കെ.പി ,തൗഫീഖ് പൂതേരി, ഷഹല്‍ സി , റെജി വി.പി, ശ്രീകുമാര്‍ സി.കെ , ശുഹൈല്‍ പി.എം, സലിം ജാവേദ് സി. വി , സജീവ് സി , അനസ് എന്‍.പി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
