തൊഴില്‍ മന്ത്രാലയത്തിലെ പാസ്വേഡുകള്‍ ചോര്‍ത്തിയ കേസ്: രണ്ട് ജീവനക്കാര്‍ കുറ്റക്കാര്‍
text_fieldsദുബൈ: കൈക്കൂലി വാങ്ങി തൊഴില്‍ മന്ത്രാലയത്തിലെ പാസ്വേഡുകള്‍ ചോര്‍ത്തി നല്‍കുകയും വ്യാജ ഫയലുകള്‍ ചമക്കാന്‍ സഹായിക്കുകയും ചെയ്ത കേസില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാര്‍ക്ക് പിഴയും മൂന്നു വര്‍ഷം തടവും ശിക്ഷ. ഇന്ത്യക്കാരുടെ മേല്‍നോട്ടത്തില്‍ നടന്നുവന്ന ഒരു ടൈപ്പിങ് സെന്‍ററിന് അഴിമതി നടത്താനാണ് ഇവര്‍ സൗകര്യമൊരുക്കി നല്‍കിയത്.
42 ലക്ഷം ദിര്‍ഹം കൈക്കൂലി പറ്റിയാണ് രണ്ട് ജീവനക്കാര്‍ തട്ടിപ്പിന് കൂട്ടു നിന്നത്. 42 ലക്ഷം ദിര്‍ഹം രണ്ടു പ്രതികളും ചേര്‍ന്ന് തിരിച്ചടക്കണം. ലബനന്‍ സ്വദേശിയായ ഒരു ജീവനക്കാരനെയും പ്രതി ചേര്‍ത്തിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു.
തൊഴില്‍ മന്ത്രാലയത്തിലെ ഇ-ഫയലുകളുടെ രഹസ്യ വിവരങ്ങളാണ് ഇവര്‍ ചോര്‍ത്തി നല്‍കിയത്. ടൈപ്പിംഗ് സെന്‍റര്‍ മാനേജര്‍ക്കും ജീവനക്കാരനും ഒന്നര ലക്ഷം ദിര്‍ഹം പിഴയും മൂന്നു വര്‍ഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. 2009 ജനുവരിക്കും 2014 ജൂണിനുമിടയില്‍ 20,900 തൊഴില്‍ രേഖകളാണ് മോഷ്ടിച്ച പാസ്വേര്‍ഡ് ഉപയോഗിച്ച് ടൈപ്പിങ് സെന്‍ററുകാര്‍ തയ്യാറാക്കിയത്.
തൊഴിലാളികളും കമ്പനികളും തമ്മിലെ കരാര്‍ സംബന്ധിച്ച വിവരങ്ങളുടെ പട്ടികയും ഇവര്‍ ചോര്‍ത്തി.
മന്ത്രാലയം നടത്തിയ അഭ്യന്തര അന്വേഷണത്തില്‍ വ്യാജ അക്കൗണ്ടുകള്‍ ചമച്ച് ഇത്തരം തട്ടിപ്പുകള്‍ ഏറെ നടന്നതായി വിവരം ലഭിച്ചു. തുടര്‍ന്നാണ് കുറ്റക്കാരെ കണ്ടത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.