വ്യാജ വാട്ട്സാപ് സന്ദേശങ്ങള്‍ക്കെതിരെ ആഭ്യന്തര മന്ത്രലായത്തിന്‍െറ മുന്നറിയിപ്പ്
text_fieldsഅബൂദബി: വാട്ട്സാപ് വഴിയും മറ്റു സാമൂഹിക മാധ്യമങ്ങള്‍ വഴിയും ലഭിക്കുന്ന വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നവര്‍ ലഹരി പദാര്‍ഥങ്ങളും മയക്കുമരുന്നും പ്രോത്സാഹിപ്പിക്കുന്നവരാണെന്നും പണം നല്‍കി ഇവ വാങ്ങാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് അജ്ഞാത കേന്ദ്രങ്ങളില്‍നിന്നുള്ള വാട്ട്സാപ് സന്ദേശങ്ങളും ഫോണ്‍വിളികളും ചിലര്‍ക്ക് തുടര്‍ച്ചയായി ലഭിച്ചപ്പോഴാണ് ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തിന്‍െറ ശ്രദ്ധയില്‍ വന്നത്. ചില സന്ദേശങ്ങള്‍ പാകിസ്താനില്‍നിന്നുള്ളതാണ്.
ഇത്തരം സന്ദേശങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പാക് അധികൃതരുടെ സഹകരണത്തോടെ സന്ദേശം അയച്ച കേന്ദ്രങ്ങള്‍ കണ്ടത്തൊന്‍ ശ്രമിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ലഹരിവിരുദ്ധ ഫെഡറല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സഈദ് ആല്‍ സുവൈദി പറഞ്ഞു. ലഹരിവസ്തുക്കളുടെ ചിത്രം അയച്ച് പണം കൈമാറാന്‍ ആവശ്യപ്പെടുകയാണ് സന്ദേശങ്ങളില്‍. വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന്‍െറ അപകടം ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നതില്‍ മന്ത്രാലയത്തിന് വിശ്വാസമുണ്ട്. മറ്റുള്ളവരുടെ പണം തട്ടിയെടുക്കാനുള്ള തട്ടിപ്പ് സന്ദേശങ്ങള്‍ മാത്രമാണ് ഇവ.
ഇത്തരം സംഭവങ്ങള്‍ ശ്രദധയില്‍ പെട്ടാല്‍ 80044 നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കേണല്‍ സഈദ് ആല്‍ സുവൈദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
