ബലാല്‍സംഗക്കേസില്‍ പ്രതിയുടെ ശിക്ഷ ഇരട്ടിയാക്കി അപ്പീല്‍ കോടതി
text_fieldsദുബൈ: സ്ത്രീ സുഹൃത്തിനെ ബലാല്‍സംഗം ചെയ്യുകയും ഫോണും കാര്‍ഡുകളുമുള്ള ബാഗ് തട്ടിപ്പറിക്കുകയും ചെയ്ത കേസില്‍ പ്രതിയുടെ തടവു ശിക്ഷ ദുബൈ അപ്പീല്‍ കോടതി അഞ്ചില്‍ നിന്ന് പത്തു വര്‍ഷമാക്കി ഉയര്‍ത്തി. ഇരട്ടിയാക്കി. ഫിലിപ്പിനി യുവതിയുമായി വാട്ട്സ്ആപ്പ് സൗഹൃദം സ്ഥാപിച്ച് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ പാക്കിസ്ഥാന്‍ സ്വദേശിയായ 27 കാരനാണ് പ്രതി. കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തില്‍ കോടതി പ്രതിക്ക് നേരത്തേ അഞ്ചു വര്‍ഷം തടവും നാടുകടത്തലുമാണ് വിധിച്ചിരുന്നത്. എന്നാല്‍ ബലാല്‍സംഗമല്ല, സമ്മതപ്രകാരമുള്ള ബന്ധമാണ് നടത്തിയതെന്നും ബ്ളാക്മെയില്‍ ചെയ്യുന്നതിന് യുവതി ബാഗ് തന്‍െറ കാറില്‍ മനപൂര്‍വം വെച്ചതാണെന്നും അവകാശപ്പെട്ട് പ്രതി അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ യാത്ര പോകാന്‍ വിളിച്ചു കൊണ്ടുപോയ പ്രതി വിജനമായ പ്രദേശത്തുവെച്ച് കടന്നു പിടിക്കുകയും പിന്നീട് ബലാല്‍സംഗം ചെയ്യുകയുമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. പൊലീസിനെ വിളിക്കുന്നത് തടയാന്‍ ഫോണും കാര്‍ഡുകളും സൂക്ഷിച്ചിരുന്ന ബാഗും തട്ടിയെടുക്കുകയായിരുന്നു. പിന്നീട് മുത്തീനയില്‍ കൊണ്ടുവന്ന് വാഹനത്തില്‍ നിന്ന് തള്ളിയിട്ട് പ്രതി കടന്നുകളഞ്ഞു. യുവതിയുടെ കരച്ചില്‍ കേട്ടത്തെിയ സുരക്ഷാ ജീവനക്കാരനാണ് പൊലീസിനെ വിവരമറിയിക്കാന്‍ ഫോണ്‍ നല്‍കിയത്. പ്രതിയെ അറസ്റ്റു ചെയ്ത ശേഷം നടത്തിയ തെരച്ചിറിയില്‍ മുറിയില്‍ നിന്ന് ബാഗ് കണ്ടെടുത്തിരുന്നു. സ്ത്രീയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങളുടെ ഡി.എന്‍.എ പരിശോധനാ പരിശോധനാ ഫലം പ്രതിക്ക് എതിരായിരുന്നു. തടവു ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
