പിങ്ക് കാരവന്‍ ശനിയാഴ്ച റാസല്‍ഖൈമയില്‍
text_fieldsഷാര്‍ജ: സ്താനാര്‍ബുദത്തിനെതിരെ സന്ധിയില്ല സമരവുമായി കുതിരപ്പുറത്തേറി കുതിക്കുന്ന പിങ്ക് കാരവന്‍ ശനിയാഴ്ച റാസല്‍ഖൈമയിലത്തെും. രാവിലെ 9.30ന് സഖര്‍ ആശുപത്രി പരിസരത്ത് നിന്നാണ് കാരവന്‍ പ്രയാണം തുടങ്ങുക. വൈകീട്ട് 3.30ന് ബീച്ച് റോഡില്‍ പര്യടനം സമാപിക്കും. ഇതിനിടയില്‍ പരിശോധനയും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടക്കും. പിങ്ക് കാരവന്‍െറ ഏഴാം വാര്‍ഷിക പര്യടനമാണ് നടക്കുന്നത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയാണ് ഏഴാം വര്‍ഷ യാത്ര ഉദ്ഘാടനം ചെയ്തത്. രോഗമില്ല എന്ന് സ്വയം തിരുമാനിച്ച് വീട്ടിനകത്ത് ഇരിക്കുന്ന സ്ത്രീകള്‍ ഒരു തവണയെങ്കിലും പരിശോധനക്കായി രംഗത്ത് വരണമെന്നാണ് കാരവന്‍െറ ആഹ്വാനം.
സ്തനാര്‍ബുദ മരണങ്ങള്‍ തോത് കൂടിയതും അവര്‍ ഉയര്‍ത്തി കാട്ടുന്നു. 'ഏഴു വര്‍ഷങ്ങള്‍ ഏഴ് എമിറേറ്റുകള്‍' എന്ന പ്രമേയത്തില്‍ യു.എ.ഇ മുഴുവന്‍ നടക്കുന്ന പത്ത്ദിന പ്രചാരണ പര്യടനത്തില്‍ സ്തനാര്‍ബുദം കണ്ടത്തൊനുള്ള പരിശോധന, രോഗം വ്യാപകമാകുന്നതിനെതിരെയുള്ള ബോധവല്‍ക്കരണം, രോഗം നേരത്തേ കണ്ടത്തെുന്നതിന്‍െറ പ്രാധാന്യം ധരിപ്പിക്കല്‍ എന്നിവയാണ് നടക്കുന്നത്. പിങ്ക് കാരവന്‍ പര്യടനത്തിന്‍െറ വിജയം കണക്കാക്കുന്നത് കഴിഞ്ഞ ആറു വര്‍ഷം കുതിരസംഘം സഞ്ചരിച്ച ദൂരമല്ളെന്നും അവര്‍ നടത്തിയ പരിശോധനകളുടെ എണ്ണമാണെന്നും ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ പത്നിയും ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ പേഷ്യന്‍റ്സ് സ്ഥാപകയും റോയല്‍ രക്ഷാധികാരിയും വേള്‍ഡ് കാന്‍സര്‍ ഡിക്ളറേഷന്‍ ഓഫ് ദി യൂണിയന്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ രാജ്യാന്തര അംബാസഡറുമായ ശൈഖ ജവഹര്‍ അല്‍ ഖാസിമിയുടെ രക്ഷാകര്‍ത്തൃത്വത്തില്‍ നടക്കുന്ന പിങ്ക് കാരവന്‍ പര്യടനം 17നു സമാപിക്കും. യു.എ.ഇ മരണങ്ങളില്‍ 24 ശതമാനവും സ്താനാര്‍ബുദം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് കാന്‍സറുകള്‍ മൂലമുള്ള മരണ നിരക്ക് 11 ശതമാനമാണ്. അത് കൊണ്ട് തന്നെ സ്തനാര്‍ബുദത്തെ പ്രതിരോധിക്കാനുള്ള പരിശോധനകള്‍ക്കായി സ്ത്രികള്‍ മുന്നിട്ടിറങ്ങണമെന്നാണ് കാരവന്‍െറ നിര്‍ദേശം. ബുധനാഴ്ച വരെ 588 പരിശോധനകളാണ് കാരവന്‍ പൂര്‍ത്തിയാക്കിയത്. 522 സ്ത്രികളും 72 പുരുഷന്‍മാരുമാണ് പരിശോധനക്ക് എത്തിയത്. പരിശോധനക്ക് 111 സ്വദേശികളും 477 വിദേശികളുമത്തെി. 180 പേരെ മാമോഗ്രാം പരിശോധനക്ക് വിധേയമാക്കി. 38 പേര്‍ക്ക് ആള്‍ട്രാസൗണ്ട് പരിശോധന നടത്തി. 370 പേര്‍ക്ക് റഗുലര്‍ പരിശോധന നടത്തിയതായി കാരവന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
