യു.എ.ഇ-ഇന്ത്യ വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ ബിസിനസ് ലീഡേഴ്സ് ഫോറം
text_fieldsദുബൈ: ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, അബൂദബിയിലെ ഇന്ത്യന്‍ എംബസി, യു.എ.ഇ സാമ്പത്തിക മാന്ത്രലയം എന്നിവയുടെ നേതൃത്വത്തില്‍ ദുബൈ ആസ്ഥാനമായി ബിസിനസ് ലീഡേഴ്സ് ഫോറത്തിന് (ബി.എല്‍.എഫ്) രൂപം നല്‍കി. ഇന്ത്യക്കാരും യു.എ.ഇക്കാരുമായ വാണിജ്യ പ്രമുഖരും വ്യവസായികളുമടങ്ങുന്ന ഫോറം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
ഇന്ത്യ ട്രേഡ് ആന്‍ഡ് എക്സിബിഷന്‍ സെന്‍ററായി (ഐടെക്) രിക്കും ഒൗദ്യോഗിക സെക്രട്ടറിയേററ്. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ അല്ളെങ്കില്‍ കോണ്‍സുല്‍ ജനറല്‍, യു.എ.ഇ സാമ്പത്തിക മന്ത്രാലത്തിലെ വിദേശ വ്യാപാര,വ്യവസായ അണ്ടര്‍ സെക്രട്ടറി എന്നിവരാണ് ബി.എല്‍.എഫിന്‍െറ രക്ഷാധികാരികള്‍.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പനാണ് ഫോറത്തിന്‍െറ പ്രഥമ പ്രസിഡന്‍റ്. 100 കോടി ദിര്‍ഹ (ഏകദേശം 1800 കോടി രൂപ)ത്തിന്‍െറ നിക്ഷേപ കണ്‍സോര്‍ഷ്യം രൂപവത്കരിക്കുന്നതിന് ബി.എല്‍.എഫ് നേതൃത്വം നല്‍കുമെന്ന് ഇതു സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
യു.എ.ഇയിലെ ഇന്ത്യന്‍ ബിസിനസ് മേഖലയിലെ പ്രമുഖരായ ഡോ. റാം ബക്സാനി സീനിയര്‍ വൈസ് പ്രസിഡന്‍റും പരസ് സഹദാപുരി, സുധീര്‍ ഷെട്ടി എന്നിവര്‍ വൈസ് പ്രസിഡന്‍റുമാരുമായിരിക്കും. ഐടെക് ഡയറക്ടര്‍ ജനറലായ ശ്രീപ്രിയ കുമാരിയ ആയിരിക്കും ബി.എല്‍.എഫ് സെക്രട്ടറി ജനറല്‍. ഐടെക് ചെയര്‍മാന്‍ സുധേഷ് അഗര്‍വാള്‍ ബോര്‍ഡ് അംഗമായിരിക്കും.ഭാരവാഹികള്‍ക്ക് പുറമെ ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിങ് സുരി, കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, യു.എ.ഇ വിദേശ വ്യാപാര,വ്യവസായ അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ സലേഹ്, യു.എ.ഇ അന്താരാഷ്ട്ര നിക്ഷേപ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജമാല്‍ സെയ്ഫ് അല്‍ ജാര്‍വാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
യു.എ.ഇയിലെ വ്യാപാര, വ്യവസായരംഗത്തിന് നേതൃത്വം നല്‍കുന്ന ഇരു രാജ്യത്തെയും ബിസിനസ് നേതാക്കള്‍ക്ക് ഇടപഴകുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനുമുള്ള വേദിയായിരിക്കും ബി.എല്‍.എഫ് എന്ന് പ്രസിഡന്‍റ് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വ്യാപാരവും നിക്ഷേപങ്ങളും വര്‍ധിപ്പിക്കുന്നതിനും ഇന്ത്യയിലെയും യു.എ.ഇയിലെയും നിക്ഷേപകര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിനുമുള്ള ഏകജാലക സംവിധാനമായിരിക്കും ബി.എല്‍.എഫ് എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മിഷന്‍ ബി.എല്‍.എഫിന് രൂപം നല്‍കിയത് വ്യക്തമായ കാഴ്ചപ്പാടോടെയാണെും ഫോറത്തിന് പിന്തുണ നല്കി വ്യാപാരം വര്‍ധപ്പിക്കുന്നതിനും നിക്ഷേപങ്ങള്‍ കൂട്ടുന്നതിനും യു.എ.ഇ-ഇന്ത്യ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുമായി പ്രവര്‍ത്തിക്കുമെന്നും അംബാസഡര്‍ നവദീപ് സിംഗ് സൂരി അറിയിച്ചു.
ബി.എല്‍.എഫ് അംഗത്വം ഇന്ത്യയുമായും യുഎഇയുമായും ബിസിനസ് ബന്ധങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്ഷണം അനുസരിച്ച് മാത്രമായിരിക്കും. എമിറേറ്റ്സിലെ അറബ് ബിസിനസ് നേതാക്കളെ ഉള്‍പ്പെടുത്തി ഒരു ബോര്‍ഡിന് രൂപം നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.