‘മതം ഗുണകാംക്ഷയാണ്’ പ്രമേയമാക്കി മുജാഹിദ് ഐക്യ സമ്മേളനം നാളെ
text_fieldsദുബൈ: യു.എ.ഇയിലെ ഇസ്ലാഹി സെന്‍ററുകളുടെ പുനരേകീകരണം പ്രഖ്യാപിക്കുന്ന ഐക്യ സമ്മേളനം ‘മതം ഗുണകാംക്ഷയാണ്’ എന്ന പ്രമേയം ചര്‍ച്ച ചെയ്യും. തീവ്രവാദവും ഭീകര പ്രവര്‍ത്തനങ്ങളും വിശ്വാസ ചൂഷണങ്ങളും മത വിശ്വാസവുമായി ചേര്‍ത്തുവെക്കാന്‍ ശ്രമിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ദുബൈ മതകാര്യ വകുപ്പിന്‍െറ അംഗീകാരത്തോടെ ഈ പ്രമേയം ചര്‍ച്ച ചെയ്യുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്‍ററില്‍ 10ന് വെള്ളിയാഴ്ച നാലരമണിക്ക് സമ്മേളനം കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്‍റ് ടി.പി.അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും.
സ്പര്‍ധ വെടിഞ്ഞു സകല മനുഷ്യരുടെയും ഇരു ലോക സുരക്ഷിത്വത്തിനു കൈകോര്‍ക്കലാണ് മതത്തിന്‍െറ താത്പ്പര്യമെന്ന അടിസ്ഥാന സന്ദേശം വിശ്വാസികള്‍ക്കും പൊതു സമൂഹത്തിനും മുമ്പാകെ ഈ സമ്മേളനം സമര്‍പ്പിക്കും.
പ്രവാസികളായ മലയാളികള്‍ക്കിടയില്‍ മത, സാമൂഹിക, സേവന മേഖലകളില്‍ സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇസ്ലാഹി സെന്‍ററുകളുടെ ഐക്യം എല്ലാ എമിറേറ്റുകളിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടും. 2017 ദാന വര്‍ഷമായി യു.എ.ഇ ഭരണാധികാരികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ വര്‍ഷം ബഹുവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ നേതൃത്വം നല്‍കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഐക്യ സമ്മേളനത്തില്‍ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് സി.പി. ഉമര്‍ സുല്ലമി, കെ.എന്‍.എം വൈസ് പ്രസിഡന്‍റ് പി.കെ. അഹമ്മദ്, സെക്രട്ടറിമാരായ അബ്ദറഹ്മാന്‍ സലഫി, സ്വലാഹുദ്ദീന്‍ മദനി, അല്‍മനാര്‍ ഇസ്ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ദീന്‍, ഡയറക്ടര്‍ അബ്ദുസ്സലാം മോങ്ങം എന്നിവര്‍ പ്രസംഗിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം സൗകര്യമുണ്ടാകും. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 3394464, 2722723
വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് എ.പി അബ്ദുസ്സമദ് , വൈസ് പ്രസിഡന്‍റ് വി.പി അഹ്മദ് കുട്ടി മദനി, ട്രഷറര്‍ വി.കെ. സകരിയ, ഓര്‍ഗനൈസിങ് സെക്രട്ടറി കെ.എ.ജാഫര്‍ സാദിഖ്, മീഡിയ സെക്രട്ടറി പി.എ അബ്ദുന്നസീര്‍,സി.ടി ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
