തേനൊഴുക്കി യമന്‍; ഈത്തപ്പഴ സമൃദ്ധിയില്‍ സൗദി
text_fieldsദുബൈ: ഗ്ളോബല്‍ വില്ളേജ് സന്ദര്‍ശനത്തില്‍ മധുരമേറെ പകരുന്ന രണ്ടു പവലിയനുകളാണ് സൗദി അറേബ്യയുടേതും യമനിന്‍േറതും. യമന്‍ പവലിയന്‍ തേനുകളുടെ മധുരപ്രപഞ്ചം തീര്‍ക്കുമ്പോള്‍ സൗദി ഈത്തപ്പഴത്തിന്‍െറ വകഭേദങ്ങള്‍ കാണിച്ച് വിസ്മയിപ്പിക്കും.
തേനിനേക്കാള്‍ മധുരമുള്ള എന്തെങ്കിലുമുണ്ടോ എന്ന അറബ് പഴഞ്ചൊല്ലില്‍ പതിരില്ളെന്ന് മനസ്സിലാക്കാന്‍ യമന്‍ പവലിയനിലത്തെിയാല്‍ മതി. കിലോവിന് 200 ദിര്‍ഹം മുതല്‍ 3000 ദിര്‍ഹം വരെ വിലയുള്ള തേനുകള്‍ ഭരണികളിലാക്കി വെച്ചിരിക്കുന്നു. തേനീച്ചകള്‍ തേന്‍ ശേഖരിക്കുന്ന പൂവുകളുടെ തരമനുസരിച്ചാണ് ഈ വൈവിധ്യം. വ്യത്യസ്ത നിറവും രുചിയും മണവുമുള്ള തേനുകള്‍.
രണ്ടു ഡസനോളം വരും ഇവ. സെദ്ര്‍ തേനാണ് യമന്‍ തേനില്‍ ഏറ്റവും പ്രധാനപ്പെട്ടത്. രുചിയേറിയതും കട്ടികൂടിയതുമായ ഈ തേന്‍ സെദ്ര്‍ എന്നുപേരുള്ള കുറ്റിമരത്തിലെ പൂവില്‍ നിന്നാണ് തേനീച്ചകള്‍ ശേഖരിക്കുന്നത്. വര്‍ഷത്തില്‍ രണ്ടു സീസണിലാണ് ഇവ ലഭിക്കുക. ഒക്ടോബറില്‍ ശേഖരിക്കുന്നതാണ് മികച്ചതെന്ന് ജീവനക്കാര്‍ പറയുന്നു. കാരണം ഈ സമയത്ത് ഒരേ തരം പൂവില്‍ നിന്നുതന്നെയാണ് തേനീച്ച തേനെുടുക്കുന്നത്. അതുകൊണ്ട് തന്നെ കലര്‍പ്പില്ലാത്ത തേനായിരിക്കും ഇത്. മഴക്കാലം കഴിഞ്ഞ് സെദ്ര്‍ പൂവ് ആദ്യമായി വിരിയുന്ന സമയത്ത് ശേഖരിക്കുന്ന റോയല്‍ ഹണിക്ക് ലിറ്ററിന് 3000 ദിര്‍ഹമാണ് വില. വാജീകരണത്തിനും നിരവധി രോഗങ്ങള്‍ക്കും ഇവ ഫലപ്രദമാണെന്ന് കച്ചവടക്കാര്‍ പറയുന്നു. ഏറ്റവും വിലയേറിയ തേനും ഇതുതന്നെ.
സെദ്ര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് വരുന്നത് സുമര്‍ തേനാണ്. കറുപ്പിനടുത്തത്തെുന്ന കട്ടിചുകപ്പ് നിറമാണിതിന്.ഏപ്രിലില്‍ മാത്രം പൂവിടുന്ന മുള്ളുള്ള മരത്തിലെ പൂവില്‍ നിന്നാണ് ഈ തേന്‍ ശേഖരിക്കുന്നത്. ഹെപ്പറ്റൈറ്റിസ്, അനീമിയ, മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നു കൂടിയാണത്രെ ഇത്. ഇളം ചുകപ്പ് നിറത്തിലുള്ള സല്ലാം, സാല്‍, മറായി, തുടങ്ങിയവയാണ് മറ്റു പ്രധാന യമന്‍ തേന്‍ ഇനങ്ങള്‍.
പ്രമേഹ രോഗികള്‍ക്ക് മരുന്നായി തന്നെ കഴിക്കാവുന്ന കിലോവിന് 1500 ദിര്‍ഹം വിലയുള്ള തേനാണ് സാംറ. സാംറ പൂവില്‍ നിന്ന് ആദ്യ ശേഖരിക്കുന്ന തേനിനാണ് ഗുണമേറെ. റഷ്യയില്‍ നിന്ന് കൊണ്ടുവന്ന വെള്ള തേനും യമന്‍ പവലിയനിലുണ്ട്. മഞ്ഞുകാലത്ത് ഒരുതരം വെള്ളതേനീച്ചകള്‍ വെള്ളപൂവില്‍ നിന്ന് ശേഖരിക്കുന്നതാണത്രെ.
തേനിന്‍െറ താഴ്വരയായാണ് യമനെ വിശേഷിപ്പിക്കുന്നത്. ഹദര്‍മോത്ത്, ഷബ്വ പ്രവിശ്യകളിലും മലയോര മേഖലകളായ ഇബ്ബ്, ഹജജ, തായിസ് മഹ്വീത് എന്നിവിടങ്ങിലുമാണ് പ്രധാനമായും തേന്‍ ഉദ്പാദിപ്പിക്കുന്നത്.
തേന്‍ കഴിഞ്ഞാല്‍ പിന്നെ യമന്‍ പവലിയന്‍ നിറയെ മസാലകളും സുഗന്ധ വ്യഞ്ജനങ്ങളുമാണ്. ചാക്കുകളിലാക്കി പല തരം ഇലകളും തണ്ടുകളും വിത്തുകളും നിരത്തിവെച്ചിരിക്കുന്നു. കേരളത്തിലെ ആയുര്‍വേദ തറിമരുന്ന് കടയില്‍ പോയ പ്രതീതി. വിവിധ തരം മസാലപ്പൊടികളും വില്‍പ്പനക്കുണ്ട്. ഏറ്റവും ഗുണമേറിയ സുഗന്ധ വ്യഞ്ജനങ്ങളും മസാലകളുമാണ് ഇവയെന്ന് ഇവ വാങ്ങാനത്തെിയ ഒരു പഞ്ചാബ് സ്വദേശി പറഞ്ഞു. അതുകൊണ്ട് തന്നെ വാങ്ങാന്‍ നല്ല തിരക്കാണ്.
സൗദി പവലിയന്‍െറ കവാടം കടക്കുമ്പോള്‍ തന്നെ നാനാതരം ഈത്തപ്പഴങ്ങളുടെയും ഈത്തപ്പഴ വിഭവങ്ങളുടെയും കലവറയിലത്തെിയ പോലെ തോന്നും. വില്‍പ്പനയും തകൃതിയായി നടക്കുന്നു. 50 ലേറെ ഈത്തപ്പഴ ഇനങ്ങള്‍ മിക്ക കടകളിലും നിരത്തിവെച്ചിരിക്കുന്നു. കിലോക്ക് 30 ദിര്‍ഹം മുതല്‍ 120 ദിര്‍ഹം വരെ വിലയുള്ളവ. 60 ദിര്‍ഹത്തിന്‍െറ സഗായി ഇനത്തിനാണ് ഡിമാന്‍റ് കൂടുതലെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മധുരം കുറഞ്ഞ ആംബര്‍ ഇനത്തില്‍പ്പെട്ട ഈത്തപ്പഴം വാങ്ങാനും ഏറെ ആളത്തെുന്നു. കിലോവിന് 80 ദിര്‍ഹമാണ് വില. 100 ദിര്‍ഹത്തിന്‍െറ അജ്വയും ദിവസവും നൂറുകണക്കിന് കിലോ വിറ്റുപോകുന്നുണ്ടിവിടെ.
ഈത്തപ്പഴം കൊണ്ട് നിര്‍മിച്ച ബിസ്കറ്റ്, മിഠായി, ചോകലേറ്റ്, വിനാഗിരി തുടങ്ങിയവയും ഇവിടെയുണ്ട്. തുണിത്തരങ്ങളും ആഭരണങ്ങളുമാണ് സൗദി പവലിയനിലെ മറ്റു ഇനങ്ങള്‍. പ്രവാചകന്‍ മുഹമ്മദിന്‍െറ പേരിലുള്ള മ്യൂസിയമാണ് പവലിയനിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. നബിയുടെ കുടുംബത്തിന്‍െറ ചിത്രം എളുപ്പം മനസ്സിലാക്കാവുന്ന് കുടുംബവൃക്ഷം ടച്ച് സ്ക്രീന്‍ കമ്പ്യൂട്ടറില്‍ സജ്ജീകരിചിരിക്കുന്നു.
പ്രവാചകന്‍െറ കാലത്ത് ഉപയോഗിച്ച വിവിധ വസ്തുക്കളുടെയും ഉപകരണങ്ങളുടെയും മാതൃകകളും ഇവിടെ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
