ഹരിതവത്കരണം രണ്ടാംഘട്ടത്തിന് ശൈഖ് സുല്‍ത്താന്‍ തുടക്കം കുറിച്ചു
text_fieldsഷാര്‍ജ: അല്‍ ബത്താഈ ദേശത്തെ മുന്‍തസര്‍ സംരക്ഷിതമേഖലയില്‍ രണ്ടാംഘട്ട ഹരിതവത്കരണ കാമ്പയിനിന് തിങ്കളാഴ്ച തുടക്കമായി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 1800 സന്നദ്ധസേവകര്‍ ചേര്‍ന്ന് 5000 വൃക്ഷ തൈകള്‍ നട്ടു. പരിസ്ഥിതി സംരക്ഷണ വിഭാഗമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പച്ചതുരുത്തുകള്‍ വ്യാപിപ്പിക്കാനും കാര്‍ഷിക മേഖലകളെ പരിപോഷിപ്പിക്കാനുമുള്ള ശൈഖ് സുല്‍ത്താന്‍െറ നിര്‍ദേശമാണ് രണ്ടാം നടീലൂത്സവത്തിന് തുടക്കം കുറിച്ചതെന്ന് വകുപ്പ് അധികൃതര്‍ പറഞ്ഞു. പരിസ്ഥിതിയെ കാര്‍ബണ്‍ പ്രസരണത്തില്‍ നിന്ന് രക്ഷിക്കുവാനും ശുദ്ധവായുവിന്‍െറ അളവ് കൂട്ടാനുമായി നിരവധി പദ്ധതികളാണ് ഷാര്‍ജ പരിസ്ഥിതി വിഭാഗം നടത്തുന്നത്. സാമൂഹ്യ വനവത്കരണത്തിന് പ്രത്യേക മുന്‍ഗണനയാണ് നല്‍കുന്നത്. തിങ്കളാഴ്ച നടന്ന നടീലുത്സവത്തില്‍ ഇലന്ത, ഗാഫ് തുടങ്ങിയ 5000 വൃക്ഷ തൈകളാണ് നട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
