വിസ തട്ടിപ്പിനിരയായി എട്ട് മലയാളി യുവാക്കള്‍ അജ്മാനില്‍
text_fieldsഅജ്മാന്‍: വിസ തട്ടിപ്പിനിരയായി മലയാളികളായ എട്ട് യുവാക്കള്‍ അജ്മാനില്‍ കുടുങ്ങി . ദുബൈയിലെ കമ്പനികളിലേക്കെന്നു പറഞ്ഞ് സന്ദര്‍ശക വിസയില്‍ വന്ന യുവാക്കളാണ് തങ്ങള്‍ക്ക് പറ്റിയ അമളിയില്‍ പെട്ട് നട്ടംതിരിയുന്നത്. മലപ്പുറം പോരാഞ്ചേരി സ്വദേശിയാണ് ഇവരെ രണ്ടു ബാച്ചായി തൊഴിലിനെന്നു പറഞ്ഞ് ദുബൈയിലത്തെിച്ചതത്രെ. കഴിഞ്ഞ എട്ടിന് പുലര്‍ച്ചെയാണ് നാലു പേരടങ്ങുന്ന ആദ്യസംഘം ദുബൈയില്‍ വിമാനമിറങ്ങുന്നത്.
ചോക്കലേറ്റ് കമ്പനിയിലേക്കെന്നു പറഞ്ഞാണ് അവരവരുടെ ചെലവില്‍ സന്ദര്‍ശക വിസയും ടിക്കറ്റും എടുപ്പിച്ച് ശ്രീകുമാര്‍ എന്ന ഏജന്‍റ് കടല്‍ കടത്തിവിട്ടത്. ഓരോരുത്തരില്‍ നിന്നും 20,000 രൂപയും വാങ്ങി. ജോലിക്ക് കയറിയാല്‍ 40,000 രൂപ നല്‍കണമെന്നും കരാര്‍ ചെയ്താണ് ഇവര്‍ ഗള്‍ഫിലേക്ക് പുറപ്പെട്ടത്. എന്നാല്‍ പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയ ഇവരെ സ്വീകരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
രാവിലെ 11 മണിവരെ കാത്തിരുന്ന ഇവര്‍ ഇതിലൊരാളുടെ ബന്ധുവിനെ വിവരമറിയിച്ചതിന്‍െറഅടിസ്ഥാനത്തില്‍ അദ്ദേഹത്തിന്‍െറ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഏജന്‍റിന്‍െറ ആളെന്ന് പറഞ്ഞ സാം എന്നയാള്‍ ഇവരെ നാലു പേരെയും അജ്മാനിലെ ഹോട്ടലില്‍ എത്തിച്ചു. നാലു പേരുടെയും പാസ്പോര്‍ട്ടും 150 ദിര്‍ഹം വീതവും വാങ്ങിയ സാം സ്ഥലം വിട്ടു.
പാസ്പോര്‍ട്ടും ആകെ 200 ദിര്‍ഹവും മാത്രമാണ് ഹോട്ടലില്‍ ഏല്‍പ്പിച്ചിരുന്നത്. ഹോട്ടലില്‍ ഏല്‍പ്പിച്ച പാസ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ 1050 ദിര്‍ഹം നല്‍കണമായിരുന്നു. സുമനസുകളുടെ സഹായത്തില്‍ ലഭിച്ച തുക നല്‍കി ഹോട്ടല്‍ വിട്ട ഇവര്‍ നാട്ടുകാരനായ ഒരാളുടെ കൂടെ കഴിയുകയാണ്.
ഇതിനിടയില്‍ എജന്‍റിനെയും സഹായിയെയും നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ജോലി ഉടനെ ശരിയാകുമെന്ന ഉറപ്പായിരുന്നു മറുപടി. ഒരു മാസത്തെ വിസയിലത്തെി 20 ദിവസം ം പിന്നിട്ട ഇവര്‍ക്ക് ഇനിയെന്ത് ചെയ്യുമെന്നറിയില്ല.
കഴിഞ്ഞ 23ന് പുലര്‍ച്ചെയാണ് അടുത്ത സംഘം എത്തിയത്. തിരൂരിലെ എന്‍.ഐ.എഫ്.ഇയില്‍ ഒരുമിച്ച് പഠിച്ചിറങ്ങിയ നാലുപേര്‍ക്കും ദുബൈയില്‍ കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ സേഫ്റ്റി ഓഫീസര്‍മാരായാണ് ജോലി വാഗ്ദാനം ലഭിച്ചത്. ഇവരും വിമാനത്താവളത്തില്‍ ആരെയും കാണാതെ വന്നതിനെ തുടര്‍ന്ന് ഏജന്‍റായ ശ്രീകുമാറുമായി ബന്ധപ്പെട്ടു. ഇയാള്‍ നല്‍കിയ ഇല്യാസിന്‍െറ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അജ്മാനിലേക്ക് ടാക്സി വിളിച്ചു വരാന്‍ ആവശ്യപ്പെട്ടു. അജ്മാനില്‍ എത്തിയപ്പോഴാണ് ഇല്യാസ് റിക്രൂട്ട്മെന്‍്റ് സ്ഥാപനം നടത്തുന്ന ആളാണെന്നും ശ്രീകുമാറുമായി ബന്ധമില്ളെന്നും അറിയുന്നത്.
ഇതോടെ അവിടെ നിന്നും ഇറങ്ങിയ സംഘം മറ്റൊരാളുടെ സഹായത്താലാണ് ഇപ്പോള്‍ കഴിയുന്നത്. ഇന്തോനേഷ്യ , ഫിന്‍ലാന്‍ഡ്, യു.കെ തുടങ്ങിയ സ്ഥലങ്ങളിലെക്കെന്നു പറഞ്ഞ നിരവധി പേരില്‍ നിന്നും പാസ്പോര്‍ട്ടും പണവും ഇയാള്‍ വാങ്ങിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. കുറേകാലമായി ബാംഗ്ളൂരിലായിരുന്ന ശ്രീകുമാര്‍ അടുത്ത കാലത്താണ് നാട്ടില്‍ താമസമാക്കിയതെന്നു ഇവര്‍ പറയുന്നു.