ശിശുവിനെ നിലത്തടിച്ച് കൊന്ന കേസില്‍ പിതാവിന് പത്ത് വര്‍ഷം തടവ്
text_fieldsഅബൂദബി: ഒരു വയസ്സുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊന്ന കേസില്‍ പിതാവിനെ അബൂദബി ക്രിമിനല്‍ കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചു.
പ്രതി നിയമപരമായ നഷ്ടപരിഹാരം കുഞ്ഞിന്‍െറ മാതാവിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പ്രതിക്കെതിരെ ചുമത്തിയ കുറ്റം ബോധപൂര്‍വമുള്ള കൊലപാതകം എന്നതില്‍ നിന്ന് മരണത്തിനിടയാക്കിയ ദേഹോപദ്രവം എന്നാക്കി മാറ്റിയ ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്.
കേസില്‍ ഭര്‍ത്താവിനെതിരെ കോടതിയില്‍ ഭാര്യ വിശദമായി മൊഴി നല്‍കിയിരുന്നു. ഭാര്യ കുഞ്ഞിന്‍െറ അടിവസ്ത്രം മാറ്റിക്കൊണ്ടിരുന്ന അവസരത്തിലാണ് ഭര്‍ത്താവ് അടുത്തുവന്നതത്രെ. മത്തെയില്‍ കിടന്നിരുന്ന കുഞ്ഞ് ഭര്‍ത്താവിനെ കണ്ടപ്പോള്‍ അയാളുടെ അടുത്തേക്ക് നീങ്ങിവന്നു.
കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനോട് കുഞ്ഞിന്‍െറ വസ്ത്രം മാറിയ ശേഷമാവാമെന്ന് ഭാര്യ പറഞ്ഞു. ഇത് വകവെക്കാതെ ഭര്‍ത്താവ് പെട്ടെന്ന് കുഞ്ഞിനെ കൈയിലെടുത്തു.
വസ്ത്രം മാറാന്‍ കുഞ്ഞിനെ നല്‍കാന്‍ ഭാര്യ ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്ത് നില്‍ക്കെ അപ്രതീക്ഷിതമായി ഭര്‍ത്താവ് കുഞ്ഞിനെ മേല്‍പ്പോട്ട് ഉയര്‍ത്തി തല തറയില്‍ ഇടിക്കുകയായിരുന്നു. ബോധപൂര്‍വമാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് ഭാര്യ മൊഴി നല്‍കി. അപകടാവസ്ഥ മനസ്സിലാക്കിയതിനാല്‍ ഒച്ച വെച്ച് കരഞ്ഞെങ്കിലും വാതില്‍ അടച്ചുപൂട്ടിയ ഭര്‍ത്താവ് തന്നോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ഭാര്യ പറഞ്ഞു. കുഞ്ഞിനെ തലയോട് വീര്‍ത്തുവരുകയും രക്തം വാര്‍ന്നു തുടങ്ങുകയും ചെയ്തതോടെ അയല്‍ക്കാരുടെ സഹായം തേടാന്‍ വീട്ട് ജോലിക്കാരിയോട് ഭാര്യ ആവശ്യപ്പെട്ടു. സഹായത്തിനത്തെിയ അയല്‍വാസികളെ ഇയാള്‍ വീട്ടുകാര്യത്തില്‍ ഇടപ്പെടരുതെന്ന് പറഞ്ഞു വിലക്കിയത്രേ. വിവരം പോലീസില്‍ അറിയിക്കുമെന്ന് അയല്‍വാസികളില്‍ ഒരാള്‍ ഭീഷണി മുഴക്കിയപ്പോഴാണ് കുഞ്ഞിനെ ആശുപത്രിയിലത്തെിക്കാന്‍ ഇയാള്‍ സമ്മതിച്ചത്. ആശുപത്രിയില്‍ എത്തിയെങ്കിലും കുഞ്ഞിന്‍െറ ജീവന്‍ രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.