സൂര്യകാന്തി പകരാന്‍ ദുബൈയില്‍ വിരിഞ്ഞു സ്മാര്‍ട്ട് ഫ്ളവര്‍
text_fieldsദുബൈ: ബദല്‍ ഊര്‍ജ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി സ്മാര്‍ട്ട് നഗരത്തിലേക്കുള്ള പ്രയാണം തുടരുന്ന ദുബൈക്ക് അലങ്കാരമായി സ്മാര്‍ട്ട് ഫ്ളവറും. സൗരോര്‍ജ ഉല്‍പാദനം ലക്ഷ്യമിട്ട് പുഷ്പമാതൃകയില്‍ തയ്യാറാക്കിയ ഉപകരണത്തിന്‍െറ ഇതളുകള്‍ സൂര്യപ്രകാശം വീശുന്ന സമയങ്ങളില്‍ വിരിഞ്ഞും അല്ലാത്തപ്പോള്‍ അടഞ്ഞും നില്‍ക്കും.
ദുബൈ നഗരസഭാ ആസ്ഥാന വളപ്പില്‍ സ്ഥാപിച്ച രാജ്യത്തെ ആദ്യ സ്മാര്‍ട്ട് ഫ്ളവറിന്‍െറ പ്രകാശനം നഗരസഭാ ഡി.ജി ഹുസൈന്‍ നാസര്‍ ലൂത്ത നിര്‍വഹിച്ചു. സൗരോര്‍ജം ശേഖരിക്കാനും സംഭരിക്കാനും മികച്ച രീതിയില്‍ വിനിയോഗിക്കാനും ഇതില്‍ സംവിധാനമുണ്ട്. ഒരു ആസ്ട്രിയന്‍ സ്ഥാപനം രൂപകല്‍പന ചെയ്ത സ്മാര്‍ട്ട് ഫ്ളവര്‍ പരമ്പരാഗത റൂഫ്ടോപ്പ് സോളാര്‍ പാനലുകളെക്കാള്‍ ഉയര്‍ന്ന ശേഷിയുള്ളവയാണ്. ഹരിത സമ്പദ് വ്യവസ്ഥയിലെ നിക്ഷേപങ്ങള്‍ സുസ്ഥിര വികസനത്തിന്‍െറ സുവര്‍ണ നിലവാരം സാധ്യമാക്കുമെന്ന യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ആശയങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് സ്മാര്‍ട്ഫ്ളവര്‍ തയ്യാറാക്കിയതെന്ന് ഡി.ജി വ്യക്തമാക്കി. ഊര്‍ജമേഖലയെക്കുറിച്ച് ചിന്തിക്കാത്തവര്‍ ഭാവിയെക്കുറിച്ച് കരുതലില്ലാത്തവരാണെന്ന് 2050നകം കൈവരിക്കേണ്ട രാജ്യത്തിന്‍െറ ഊര്‍ജതന്ത്രം പ്രഖ്യാപിക്കവെ ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചിരുന്നു. ദുബൈ ഹോള്‍ഡിംഗ്സ് എം.ഡി അഹ്മദ് ബിന ബയാത്, പരിസ്ഥിതി-ആരോഗ്യ സുരക്ഷാ വിഭാഗം ഉപ ഡി.ജി ഖാലിദ് ശരീഫ് അല്‍ അവദി തുടങ്ങിയവരും പ്രകാശന വേളയില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
