ഉച്ചമുതൽ ആറു മണി വരെ വൈദ്യുതി, ജല ഉപയോഗം കുറക്കണമെന്ന് ദീവ
text_fieldsദുബൈ: വാഷിങ് മെഷീനിൽ അലക്കുന്നതും തുണികൾ ഇസ്തിരി ഇടുന്നതും ഉച്ചകഴിഞ്ഞാണോ? എങ്കിൽ ആ സമയത്തിൽ ഒരു മാറ്റം വരുത്തണമെന്ന് ദുബൈ വൈദ്യുതി^ജല അതോറിറ്റി (ദീവ) അഭ്യർഥിക്കുന്നു. ഉച്ചക്ക് 12 മുതൽ ൈവകീട്ട് ആറു വരെയാണ് ഏറ്റവുമധികം വൈദ്യുതി ഉപയോഗം നടക്കുന്ന സമയം. ഇൗ നേരത്ത് ഉപയോഗം പരമാവധി നിയന്ത്രിക്കാനാണ് നിർദേശം. വാഷിങ് മെഷീനും തേപ്പുപെട്ടിക്കും പുറമെ ഒവനുകൾ, എ.സി തുടങ്ങിയവയും അധിക വൈദ്യുതി വേണ്ടിവരുന്ന ഉപകരണങ്ങളാണ്. അവധിക്കാലമാകയാൽ കുട്ടികളെയും ഇക്കാര്യം പറഞ്ഞു ശീലിപ്പിക്കണം. ‘നമുക്കീ വേനൽകാലം ഹരിതാഭമാക്കാം’ എന്ന പ്രമേയത്തിലാണ് ‘ദീവ’ കാമ്പയിൻ ഒരുക്കിയിരിക്കുന്നത്. 2030 ആകുേമ്പാഴേക്കും വൈദ്യുതി ഉപയോഗം 30 ശതമാനം കുറക്കുക എന്ന സമഗ്ര ഉൗർജ നയത്തിെൻറ ഭാഗമാണ് ഇൗ കാമ്പയിനെന്ന് സി.ഇ.ഒ സഇൗദ് അൽ തയർ പറഞ്ഞു. വിവേകപൂർവമായ ജല വൈദ്യുതി ഉപയോഗം ശീലമാക്കാനും പ്രകൃതി വിഭവങ്ങളെ വരും തലമുറക്കായി കരുതിവെക്കാനും എല്ലാ കോണിൽ പെട്ട ആളുകളെയും സന്നദ്ധമാക്കുകയാണ് ലക്ഷ്യം. വർഷം തോറും നടത്തി വരുന്ന ഇൗ പ്രചാരണം ഗുണം ചെയ്യുന്നുണ്ട്. 2009 മുതൽ കഴിഞ്ഞ വർഷം വരെ വൈദ്യുതിയുടെ ഗാർഹിക ഉപയോഗത്തിൽ19ശതമാനവും വെള്ളത്തിെൻറത് 28ശതമാനവും കുറക്കാനായി.വ്യാവസായിക മേഖലയിൽ വൈദ്യുതി ഉപയോഗത്തിൽ10ഉം ജല ഉപയോഗത്തിൽ30 ഉം ശതമാനം കുറവു വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
