അബൂദബി ഒരുങ്ങി, പെരുന്നാൾ സഞ്ചാരികളെ വരവേൽക്കാൻ
text_fieldsഅബൂദബി: പെരുന്നാൾ ആഘോഷത്തിെൻറ പൊൻതിളക്കത്തിൽ തലസ്ഥാന നഗരി. ശൈഖ് സായിദ് ഗ്രാൻറ് മോസ്കിലും ടൂറിസം കേന്ദ്രങ്ങളിലേക്കും ഒഴുകി എത്തുന്ന സഞ്ചാരികളെ വരവേൽക്കാനും സുരക്ഷിതവും സന്തോഷകരവുമായി ആഘോഷിക്കാൻ സൗകര്യങ്ങളൊരുക്കുന്നതിനും പൊലീസും നഗരസഭാ അധികൃതരും സൗകര്യങ്ങളെല്ലാം ഒരുക്കി കഴിഞ്ഞു. ആയിരക്കണക്കിന് പൂക്കളാൽ നഗരം അലങ്കരിച്ചിട്ടുണ്ട്്. മാളുകളിൽ വർണ പ്രഭയും ഇൗദ് സമ്മാന പദ്ധതികളും സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. തലസ്ഥാന നഗരിയുടെ സൗന്ദര്യവും സാംസ്കാരിക തനിമയും ആസ്വദിക്കാൻ ഏറ്റവും മികച്ച സമയമാണ് ഇൗദ് ആഘോഷ വേളയെന്ന് ടൂറിസം കൾച്ചർ അതോറിറ്റി ഡി.ജി സൈഫ് സഇൗദ് ഗോബാഷ് പറഞ്ഞു.
വിവിധ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമങ്ങളും ഇശൽ രാത്രികളും നടത്തുന്നുണ്ട്്. ഇന്ത്യൻ സോഷ്യൽ ആൻറ് കൾച്ചറൽ സെൻററിൽ ശവ്വാൽ നിലാവ് ഗാനമേള പരിപാടി ിന്ന് രാത്രി എട്ടു മണിക്ക് നടക്കും. കണ്ണൂർ ശരീഫ്, രഹന, സിബല്ല തുടങ്ങി പ്രമുഖ ഗായകർ പെങ്കടുക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്.
യാസ് മറീനയിൽ ഇന്ന് രാത്രി ഒമ്പതു മുതൽ വെടിക്കെട്ടുകളുണ്ട്്. ഫെറാറി വേൾഡിൽ തിങ്കളാഴ്ച വൈകീട്ട് ആറു മുതൽ പ്രവേശനം സൗജന്യമാണ്. യാസ് മാൾ ഇന്ന് 24 മണിക്കൂർ പ്രവർത്തിക്കും. ഗലേറിയയിൽ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന അയാല നൃത്തമുണ്ട്. മറീന മാളിൽ ഡോറയുടെ ചങ്ങാത്തം കൂടാം കുട്ടികൾക്ക്.
അൽ വഹ്ദ മാളിൽ വിവിധ അറേബ്യൻ നൃത്തരൂപങ്ങൾ അവതരിപ്പിക്കും. ഡൽമാ മാളിലും ലിേഗാ സിറ്റിയിലും കുട്ടികൾക്കായി നിരവധി പരിപാടികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.