ഗതാഗത നിയമലംഘന പിഴയിൽ ഇളവ് പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
text_fieldsദുബൈ: ദാനവർഷത്തിലെ പെരുന്നാളിൽ പിഴ ഇളവുമായി ശൈഖ് മുഹമ്മദ്. 2016ൽ വരുത്തിയ ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തപ്പെട്ട പിഴയിൽ 50 ശതമാനം ഇളവു നൽകിയാണ് യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഉത്തരവിറക്കിയത്. ജൂലൈ ഒന്നു മുതൽ ഇൗ വർഷം അവസാനം വരെ ഇൗ ഇളവ് പ്രയോജനപ്പെടുത്താം. എന്നാൽ 2017ൽ ചുമത്തപ്പെട്ട പിഴകൾക്ക് ആനുകൂല്യം ബാധകമല്ല.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആഹ്വാനം ചെയ്ത ദാനവർഷത്തിെൻറ ഭാഗമായി സാമൂഹിക ഉത്തരവാദിത്വവും സ്വയം സന്നദ്ധതയും ദേശ സേവനവും പ്രോത്സാഹിപ്പിക്കാനാണ് ഇൗ നടപടിയെന്ന് ദുബൈ മീഡിയാ ഒഫീസ് വ്യക്തമാക്കി. ദുബൈ പൊലീസ് ട്രാഫിക് വകുപ്പ്, പൊലീസ് സ്റ്റേഷനുകൾ, വാഹന രജിസ്ട്രേഷൻ കേന്ദ്രങ്ങൾ, പിഴ അടപ്പ് മെഷീനുകൾ, റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഒഫീസുകൾ എന്നിവ വഴിയും ഒാൺലൈനിലൂടെയും പിഴ അടക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.