Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 3:07 PM IST Updated On
date_range 26 Dec 2017 9:40 AM ISTകേരള സോഷ്യൽ സെൻററിൽ വായന ദിനം
text_fieldsbookmark_border
അബൂദബി: വായന ദിനത്തിെൻറ ഭാഗമായി അബൂദബി കേരള സോഷ്യൽ സെൻറർ ബാലവേദി ‘മധുരം മലയാളം’ വായേനാത്സവവും മലയാളം ക്ലാസ് പ്രവേശനോത്സവവും സംഘടിപ്പിച്ചു. ഉല്ലാസ് കോയ മുഖ്യപ്രഭാഷണവും അശ്വതി വിപിൻ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തി.
പ്രീത നാരായണൻ വായനാദിന സന്ദേശം വായിച്ചു. ദേവിക രമേശ്. ജിതിൻ, അഞ്ജന, കൃതിക എന്നിവർ കവിതകൾ ചൊല്ലി. എഴുത്തുകാരുടെ കയ്യൊപ്പുള്ള പുസ്തകം ലൈബ്രേറിയൻ ഫൈസൽ ബാവ സ്വീകരിച്ചു.
കെ.എസ് സി.വൈസ് പ്രസിഡൻറ് ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കീർത്തി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സന്തോഷ് കുമാർ സ്വാഗതവും ബാലവേദി പ്രസിഡൻറ് നിവേദ് ബിനു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story