Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ മുഹമ്മദ്​ ബിൻ...

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ പള്ളി ഇനി യേശു മാതാവി​െൻറ പേരിൽ

text_fields
bookmark_border
ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ പള്ളി ഇനി യേശു മാതാവി​െൻറ പേരിൽ
cancel

അബൂദബി: മുഷ്​രിഫ്​ പ്രദേശത്തെ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ പള്ളിയുടെ പേര്​ ഇൗസയുടെ മാതാവ്​ മറിയം (യേശുവി​​​െൻറ മാതാവ്​ മേരി) പള്ളി എന്നാക്കി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ ഉത്തരവിട്ടു. വ്യത്യസ്​ത മതാനുയായികളുമായുള്ള സാമൂഹിക ബന്ധം പ്രോത്സാഹിപ്പിക്കാനും മതങ്ങൾക്കിടയിലെ പൊതുവായ കാര്യങ്ങളെ ​ശക്​തിപ്പെടുത്താനുമാണ്​ പള്ളിക്ക്​ മുസ്​ലിംകൾ ഇൗസ എന്നും ക്രിസ്​ത്യാനികൾ യേശുവെന്നും വിളിക്കുന്ന പ്രവാചക​​​െൻറ മാതാവി​​​െൻറ പേര്​ നൽകാൻ തീരുമാനിച്ചത്​. 
യു.എ.ഇയുടെ മാനുഷികതയും സഹിഷ്​ണുതയും സഹവർത്തിത്വവും പ്രതിഫലിപ്പിക്കുന്ന നടപടിക്ക്​ നിർദേശം നൽകിയ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദിനെ യു.എ.ഇ സഹിഷ്​ണുതാകാര്യ സഹമന്ത്രി ശൈഖ ലുബ്​ന ബിൻത്​ ഖാലിദ്​ ആൽ ഖാസിമി അഭിനന്ദിച്ചു. ഒൗഖാഫ്​ ചെയർമാൻ ഡോ. മുഹമ്മദ്​ മതാർ ആൽ കഅബിയും നടപടിയെ അഭിനന്ദിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shaikh bin zayid mosque
News Summary - -
Next Story