Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൂക്കളും...

പൂക്കളും കിളികളുമുണ്ട്​, പക്ഷെ പൂന്തോപ്പല്ല 

text_fields
bookmark_border
പൂക്കളും കിളികളുമുണ്ട്​, പക്ഷെ പൂന്തോപ്പല്ല 
cancel
camera_alt????? ????????? ??????????????? ????????? ?????
ദുബൈ: കുറ്റാന്വേഷണ രീതിയിലെ മികവിലും സാ​േങ്കതിക വിദ്യയിലെ തികവിലും മാത്രമല്ല സ്​റ്റേഷനുകളുടെ കെട്ടുമട്ടുകളിലും തികച്ചും  അത്​ഭുതപ്പെടുത്തുകയാണ്​ ദുബൈ പൊലീസ്. കിളിക്കൂടും വർണപുഷ്​പങ്ങളും അതിമനോഹരമായി ചായം തേച്ച ചുമരുകളുമെല്ലാം ഒത്തു ചേരു​േമ്പാൾ ഒരു ​പൊലീസ്​ സ്​റ്റേഷനിലാണ്​ നിൽക്കുന്നതെന്ന്​ തോന്നുകയേ ഇല്ല. 
ഉദ്യോഗസ്​ഥരുടെ മനസിന്​ ജോലിയുടെ പിരിമുറുക്കം കുറക്കുവാനും ജനങ്ങൾക്ക്​ സന്തോഷം പകരുവാനും ലക്ഷ്യമിട്ടാണ്​ ദുബൈ പൊലീസ്​ ആസ്​ഥാനത്തി​​െൻറ ഭാഗങ്ങൾക്ക്​ ഇത്തരത്തിൽ രൂപമാറ്റം വരുത്തിയിരിക്കുന്നത്​.  ഒാഫിസ്​ മുറികൾ, ആലോചനാ മൂലകൾ, കഫറ്റീരിയ എന്നിവ ഉൾക്കൊള്ളുന്ന പുതിയ ഭാഗം ഒഫീസർമാർക്ക്​ ഏറെ ഇഷ്​ടമാവുകയും ചെയ്​തു. 
നേതൃത്വം,ഉൗർജം, വിജയം, സന്തോഷം തുടങ്ങിയ ശുഭചിന്തകളുടെ സൂചകമായ നിറങ്ങളും ചിത്രങ്ങളും വാക്കുകളുമാണ്​ ചുമരുകൾ അലങ്കരിക്കുന്നത്​. യു.എ.ഇ വൈസ്​ പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​​െൻറ വാക്കുകളും ചുമരിൽ എഴുതിച്ചേർത്തിട്ടുണ്ട്​. 
ജോലി ചെയ്യു​േമ്പാൾ കൂടുതൽ ഉൽസാഹവും ഉൗർജവും പ്രസരിപ്പിക്കാൻ സഹായകമാവുന്ന ഡിസൈനാണ്​ ഉപയോഗിച്ചതെന്ന്​ ദുബൈ പൊലീസ്​ ഡയറക്​ടർ കേണൽ മുഹമ്മദ്​ അൽ മുല്ല പറഞ്ഞു. മുറഖബാത്​ പൊലീസ്​ സ്​റ്റേഷൻ കണ്ട്​ ഹോട്ടലെന്ന്​ ധരിച്ച്​ ഒരു വിദേശ സഞ്ചാരി കയറി വന്ന സംഭവം പോലുമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai policegulf news
News Summary - -
Next Story