ഇറാദ ലഹരി പുനരധിവാസ ക്ളിനിക് പ്രവര്‍ത്തന സജ്ജമായി
text_fieldsദുബൈ: ലഹരി മരുന്നുകളില്‍ നിന്നും മദ്യാസക്തിയില്‍ നിന്നും മുക്തിതേടുന്നവര്‍ക്കായി ദുബൈയിലെ പുനരധിവാസ ക്ളിനിക് പ്രവര്‍ത്തന സജ്ജമായി. 50 പേരെ ഒരേ സമയം കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ഇറാദ (മന:ശക്തി) റിഹാബ് ട്രീറ്റ് മെന്‍റ്സെന്‍ററില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ചികിത്സ ലഭിക്കും. ഖവാനീജില്‍ ഏറെ ശാന്തവും വിശാലവുമായ മേഖലയില്‍ ആറ് വില്ലകളുടെ സമുച്ചയത്തിലാണ് ക്ളിനിക് പ്രവര്‍ത്തിക്കുക. ചികിത്സക്കത്തെുന്നവരുടെ സമ്പൂര്‍ണ സുരക്ഷയും സ്വകാര്യതയും സന്തോഷവും ഇവിടെ ഉറപ്പാക്കും.
ജിംനേഷ്യം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ലഹരിയില്‍ നിന്ന് മുക്തി തേടണമെന്നാഗ്രഹിച്ചത്തെുന്ന ആര്‍ക്കും ചികിത്സ നല്‍കുമെന്ന് ഇറാദ ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് ഫയീക്ക് അറിയിച്ചു. കുറഞ്ഞ തോതില്‍ ലഹരി ആസക്തി ഉള്ളവര്‍ക്കായി ഒൗട്ട് പേഷ്യന്‍റ് ചികിത്സാ സംവിധാനവും ഒരുക്കുന്നുണ്ട്. ഫാര്‍മസികളില്‍ നിന്ന് വാങ്ങുന്ന വേദനാ സംഹാരികള്‍ ലഹരിക്കായി ഉപയോഗിക്കുന്ന ശീലം മുതല്‍ മാരക മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന ശീലം വരെ മാറ്റിയെടുക്കാനുള്ള പരമ്പരാഗത രീതികളും അത്യാധുനിക ചികിത്സയും ക്ളിനിക്കില്‍ ലഭ്യമാണ്. മികച്ച രീതിയിലെ കൗണ്‍സലിങും നല്‍കും.
ചികിത്സക്ക് പുറമെ വ്യാപക ബോധവത്കരണവും ക്ളിനിക് നല്‍കും. ശീലത്തിന്‍െറ അപകടത്തെക്കുറിച്ച് അറിവില്ലാതെ ഒരു രസത്തിന് തുടങ്ങുന്നവരാണ് പിന്നീട് കടുത്ത ലഹരിക്ക് അടിമപ്പെടുന്നതെന്നും ലഹരി വിപത്തില്‍ നിന്ന് തലമുറയെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനകളും സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ക്ളിനിക് മേധാവികള്‍ പറഞ്ഞു. 04 2399992 നമ്പറില 24 മണിക്കൂറും ഹെല്‍പ്ലൈന്‍ സേവനം ലഭിക്കുക. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പുറപ്പെടുവിച്ച നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ് ക്ളിനിക് നിലവില്‍ വന്നത്.
ഡോ. അബ്ദുല്‍ ഖാദര്‍ ഇബ്രാഹിം അല്‍ ഖയാത്തിനെ ചെയര്‍മാനും ഡോ. മുഹമ്മദ് ഷഹിന്‍, ഖാലിദ് റഷീദ് അല്‍ താനി, അഫ്ര റഷീദ് അല്‍ ബസ്തി, ഇബ്രാഹിം മുഹമ്മദ് അബ്ദുല്ല, മുഹമ്മദ് സൈഫ് അല്‍ മിഖ്ബാലി എന്നിവര്‍ അംഗങ്ങളുമായ ബോര്‍ഡിന് ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് അംഗീകാരം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
