മൃതദേഹങ്ങളെ തൂക്കി പണം വാങ്ങുന്നത് അധാര്‍മികം -അശ്റഫ് താമരശ്ശേരി
text_fieldsദുബൈ: പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലത്തെിക്കാന്‍ തൂക്കി പണമീടാക്കുന്ന വിമാന കമ്പനികളുടെ നടപടി അധാര്‍മികതയാണെന്ന് നാലായിരത്തിലേറെ മൃതദേഹങ്ങള്‍ വിവിധ രാജ്യങ്ങളിലത്തെിച്ച പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അശ്റഫ് താമരശ്ശേരി ആവര്‍ത്തിച്ചു. ഒരു വ്യക്തിയുടെ മൃതദേഹം കിലോക്ക് 18 ദിര്‍ഹം വെച്ചാണ് ഈടാക്കുന്നത്. നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാനിലെ ഷൈന്‍ എയര്‍, ബ്ളൂ എയര്‍ തുടങ്ങിയ വിമാന കമ്പനികള്‍ സൗജന്യമായാണ് അവരുടെ നാട്ടിലേക്ക് വിമാനമത്തെിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ഇക്കാര്യം നേരിട്ട് പരാതിപ്പെട്ടതാണ്, വിദേശകാര്യ സഹ മന്ത്രി ജന. വി.കെ. സിംഗിനും ഈ വിഷയമറിയിച്ച് നിവേദനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ക്രൂരതക്കെതിരായ പോരാട്ടത്തിന് പിന്തുണ ലഭിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യ ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് പല സ്വകാര്യ കമ്പനികളും മൃതദേഹം നാട്ടിലത്തെിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.