‘ഉറവ’ ചലച്ചിത്ര പ്രദര്‍ശനവും സംവാദവും ഇന്ന്
text_fieldsഅബൂദബി: ഓട്ടിസം പ്രമേയമാക്കി നിര്‍മിച്ച മലയാളത്തിലെ ആദ്യ ചലച്ചിത്രം ‘ഉറവ’ അബൂദബി കേരള സോഷ്യല്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ ബുധനാഴ്ച പ്രദര്‍ശിപ്പിക്കും. സെന്‍ററില്‍ വൈകുന്നേരം ഏഴിനാണ് പ്രദര്‍ശനം.
പരിലാളനയും പരിഗണനയും ലഭിച്ചാല്‍ ഓട്ടിസം ബാധിച്ച കുട്ടികളെയും ഒരു പരിധി വരെ മറ്റു കുട്ടികളെപ്പോലെ മാറ്റിയെടുക്കാമെന്നും അവരുടെ കഴിവ് കണ്ടത്തെി വളര്‍ത്തിക്കൊണ്ടുവന്നാല്‍ അവര്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും ‘ഉറവ’ സാക്ഷ്യപ്പെടുത്തുന്നു. ശ്രീവത്സന്‍ സംവിധാനം ചെയ്ത ‘ഉറവ’യില്‍ നെടുമുടി വേണു, ഗണേഷ്കുമാര്‍, ഇര്‍ഷാദ്, ജ്യോതിര്‍മയി, പ്രവീണ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രദര്‍ശന ശേഷം നടക്കുന്ന സംവാദത്തില്‍ ശ്രീവത്സന്‍, സംഗീത സംവിധായകന്‍ വി.ടി. മുരളി, നടന്‍ ഇര്‍ഷാദ് എന്നിവര്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.