മനസിലെ രഹസ്യങ്ങള്‍ തുറക്കാന്‍ വിസ്മയ താക്കോലുമായി ആദിയത്തെുന്നു
text_fieldsദുബൈ: മനസിന്‍െറ ഉള്ളിന്‍െറ ഉള്ളില്‍ ഒളിപ്പിച്ചു വെച്ച രഹസ്യങ്ങള്‍ ഒരാള്‍ പുസ്തകം വായിക്കുന്നതു പോലെ പറഞ്ഞു തന്നാലോ? മനസില്‍ മൂളിയ പാട്ട് അതേ ഈണത്തില്‍ മറ്റൊരാള്‍ മൈക്കില്‍ പാടിയാലോ- മാന്ത്രിക കഥകളില്‍ മാത്രം കേട്ടിട്ടുള്ള ഇത്തരം വിദ്യകള്‍ ശാസ്ത്രത്തിന്‍െറ പിന്‍ബലത്തോടെ ചെയ്ത് വിസ്മയിപ്പിക്കുന്ന മെന്‍റലിസ്റ്റ് ആദിത്യന്‍ ആദി ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശ മേളയായ എജൂ കഫേയിലത്തെുന്നു. കേസന്വേഷണത്തിന് ലോകത്തിന്‍െറ പല ഭാഗങ്ങളിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ നല്‍കുന്ന ആദി വിദ്യാര്‍ഥികളുടെ മനസിനെ അലട്ടുന്ന പ്രശ്നങ്ങള്‍ കണ്ടത്തെുന്നതിനും മനസ്ഥൈര്യം നല്‍കുന്നതിനുമുള്ള ഇന്‍സോംനിയ എന്ന സെഷനാണ് നേതൃത്വം നല്‍കുക. ഇദ്ദേഹത്തിനു പുറമെ ഇന്ത്യയിലെ മുന്‍നിര പ്രചോദന പ്രഭാഷകരുടെ മികച്ച നിരയാണ് ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ ഖിസൈസിലെ ബില്‍വാ ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന എജു കഫേയില്‍ അണി നിരക്കുക.
മെഡിസിന്‍, എഞ്ചിനീയറിംഗ് മേഖലയില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പരിശീലന മേഖലയിലെ ഒന്നാം കിട സ്ഥാപനമായ റെയ്സ് എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററിന്‍െറ സഹകരണത്തോടെ ഒരുക്കുന്ന മാതൃകാ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഇതിനകം പേരു രജിസ്റ്റര്‍ ചെയ്തു. എജു കഫേയില്‍ പങ്കെടുക്കാനും മാതൃകാ എന്‍ട്രന്‍സ് പരീക്ഷ എഴുതാനും മാധ്യമം വെബ്സൈറ്റിലെ എജു കഫേ ലിങ്ക് www.madhyamam/educafe മുഖേനയാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. വിദ്യാര്‍ഥികള്‍ക്ക് പുറമെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും പരിപാടികളില്‍ പങ്കെടുക്കാം.
വിദ്യാര്‍ഥികള്‍ക്ക് മികച്ച കരിയര്‍ തെരഞ്ഞെടുക്കുന്നതിന് മാതാപിതാക്കള്‍ വഹിക്കേണ്ട പങ്ക് സംബന്ധിച്ച് പ്രത്യേക സെമിനാറും മേളയിലുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
