അസ്ഥിര കാലാവസ്ഥ: ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
text_fieldsറാസല്‍ഖൈമ: രാജ്യത്ത് തുടരുന്ന അസ്ഥിര കാലാവസ്ഥയത്തെുടര്‍ന്ന് അധികൃതര്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. വാഹനങ്ങള്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും മലനിരകള്‍, കടല്‍ തീരം തുടങ്ങിയിടങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.
പര്‍വത പ്രദേശങ്ങളിലേക്കും മറ്റുമുള്ള വിനോദ യാത്രകള്‍ ഈ ഘട്ടത്തില്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം. മല നിരകള്‍ക്ക് സമീപമുള്ള അല്‍ജീര്‍, ഷാം തുടങ്ങിയിടങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി കനത്ത ഇടിയോടുകൂടിയാണ് മഴ വര്‍ഷിച്ചത്.
റാസല്‍ഖൈമയില്‍ പരക്കെ ചാറ്റല്‍ മഴ വര്‍ഷിച്ചെങ്കിലും ശക്തമായത് പര്‍വത മേഖലകളിലാണ്. ഇതത്തേുടര്‍ന്ന് ഈ ഭാഗങ്ങളില്‍ അധികൃതര്‍ പ്രത്യേക നിരീക്ഷണവുമേര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പൊതുജനങ്ങള്‍ക്ക് 999 നമ്പറില്‍ ബന്ധപ്പെടാമെന്നും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പൊലീസ് സേന സുസജ്ജമാണെന്നും റാക് പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹമീദി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
