ഷാര്‍ജ പ്രകാശോത്സവം ഫെബ്രുവരി രണ്ട് മുതല്‍
text_fieldsഷാര്‍ജ: ഏഴാമത് ഷാര്‍ജ പ്രകാശോത്സവം ഫെബ്രുവരി രണ്ടിന് തുടങ്ങും. 11 വരെ നീളുന്ന ഉത്സവത്തില്‍ ഇക്കുറി കൂടുതല്‍ ഇടങ്ങളും പുതുമകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 13 ഇടങ്ങളാണ് വേദിയാവുക. ഷാര്‍ജ നഗരസഭ, പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ്, സേവ, ഷാര്‍ജ ട്രാന്‍സ്പോര്‍ട്, സിവില്‍ ഡിഫന്‍സ്, ഷുറൂഖ് തുടങ്ങിയവയുടെ സഹകരണത്തോടെ ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡവലപ്മെന്‍റ് അതോറിറ്റി (എസ്.സി.ടി.ഡി.എ)യാണ് ചുക്കാന്‍ പിടിക്കുന്നത്. യുണിവേഴ്സിറ്റി സിറ്റി ഹാള്‍, കള്‍ചറല്‍ പാലസ്, അല്‍ നൂര്‍ പള്ളി, അല്‍ തഖ്വ പള്ളി, അല്‍ ഖസ്ബ, ഖാലിദ് ലഗൂണ്‍, കല്‍ബ, ഖോര്‍ഫക്കാന്‍ സര്‍വകലാശാലകള്‍, ഹിസന്‍ ദിബ്ബ, ദൈദ് പള്ളികള്‍ എന്നിവിടങ്ങളിലാണ് വെളിച്ച സൗന്ദര്യത്തിന്‍െറ കുടമാറ്റം നടക്കുക. പാം ഗാര്‍ഡനില്‍ ഇന്‍ററാക്ടീവ് ലൈറ്റ് ഷോയും കോര്‍ണിഷിലെ ഖാലിദ് ലഗൂണില്‍ പരേഡും നടക്കും.
ആറര ലക്ഷത്തോളം പേരാണ് പോയവര്‍ഷം വെളിച്ചത്തിന്‍െറ വിരുന്നിനത്തെിയത്. ഷാര്‍ജയെ കുടുംബങ്ങളുടെ ഇഷ്ടപ്പെട്ട വിനോദമേഖലയാക്കി മാറ്റുകയാണ് ഇത്തരം ഉത്സവങ്ങള്‍ വഴി ലക്ഷ്യമിടുന്നതെന്ന് എസ്.സി.ടി.ഡി.എ ചെയര്‍മാന്‍ ഖാലിദ് ജാസിം ആല്‍ മിദ്ഫ പറഞ്ഞു. കാഴ്ചക്കാര്‍ക്ക് വെളിച്ചവും ശബ്ദവും നിയന്ത്രിക്കാവുന്ന ടച്ച് സ്ക്രീന്‍ സംവിധാനവും ത്രീഡി മാപ്പിങ് സംവിധാനവും പ്രത്യേകതകളാണ്. ഉദ്ഘാടന ദിവസം ബുഹൈറ കോര്‍ണിഷില്‍ നിന്ന് ആംഫി തിയേറ്ററിലേക്ക് ഘോഷയാത്ര ഒരുക്കും. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരം നടക്കുന്ന പരിപാടി ഇതിനകം തന്നെ ലോകത്തിന്‍െറ ഇഷ്ട ആഘോഷമായി മാറിയിട്ടുണ്ട്.
ഷാര്‍ജ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് കമ്യൂണിറ്റി ഡെവലപ്മെന്‍റ് വിഭാഗം ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദ് ആല്‍ ഖാസിമി, പ്രിവന്‍ഷന്‍ ആന്‍ഡ് സേഫ്റ്റി അതോറിറ്റി ഡയറക്ടര്‍ സാലിം ബിന്‍ സാലിം, എയര്‍ അറേബ്യ ഗവണ്‍മെന്‍റ് ആന്‍ഡ് കോര്‍പറേറ്റ് അഫയേഴ്സ് തലവന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ താലിയ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. വൈകിട്ട് ആറര മുതല്‍ രാത്രി 11 വരെയും വാരാന്ത്യങ്ങളില്‍ വൈകിട്ട് ആറര മുതല്‍ രാത്രി 12 വരെയുമാണ് സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
