ഷാര്‍ജയില്‍ 4.60 കോടിയുടെ മയക്ക് മരുന്ന് പിടികൂടി
text_fieldsഷാര്‍ജ: രാജ്യത്തെ യുവതലമുറയെ നശിപ്പിക്കുന്ന രണ്ട് വന്‍ മയക്കുമരുന്ന് സംഘങ്ങളെ ഷാര്‍ജ പൊലീസ് നടത്തിയ ആസൂത്രിത നീക്കത്തില്‍ തകര്‍ത്തു. രണ്ട് സംഭവങ്ങളിലായി 4.60 കോടി ദിര്‍ഹത്തിന്‍െറ മയക്ക് മരുന്ന് ശേഖരമാണ് പിടികൂടിയത്. 20 ലക്ഷം ദിര്‍ഹം വിലവരുന്ന 300 കിലോ ഹഷീഷും 4.40 കോടി ദിര്‍ഹത്തിന്‍െറ മയക്ക് മരുന്ന് ഗുളികയും കണ്ടെടുത്തു.‘ദി ഡാര്‍ക്നസ് ഗാംങ്, ‘സ്യൂട്ട് കേസ് ഓഫ് ഡത്ത്’എന്നീ പേരുകളിലായിരുന്നു ഓപ്പറേഷനനെന്ന് ഷാര്‍ജ പൊലീസ് ഉപമേധാവി കേണല്‍ അബ്ദുല്ല മുബാറക്ക് ബിന്‍ ആമര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മയക്ക് മരുന്ന് വേട്ടയുടെ വീഡിയോയും പ്രദര്‍ശിപ്പിച്ചു. വ്യവസായ മേഖലയില്‍ വലിയ വാഹനങ്ങളുടെ അറ്റകുറ്റ പണികളും യന്ത്ര ഭാഗങ്ങളുടെ വില്‍പ്പനയും നടത്തി വന്നിരുന്ന പാക് സ്വദേശിയില്‍ നിന്നാണ് ഹഷീഷ് പിടിച്ചെടുത്തത്. കൂറ്റന്‍ വാഹനങ്ങളുടെ യന്ത്രങ്ങള്‍ക്കകത്താണ് ഇയാള്‍ മയക്ക് മരുന്ന് ശേഖരം ഒളിപ്പിച്ചിരുന്നത്.
ഗള്‍ഫ് നാടുകളില്‍ വ്യാപിച്ച് കിടക്കുന്ന സംഘത്തിന്‍െറ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. മറ്റ് എമിറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘാംഗങ്ങളും ഫെഡറല്‍ പൊലീസിന്‍െറ വലയിലായിട്ടുണ്ട്. ‘സ്യൂട്ട് കേസ് ഓഫ് ഡത്ത്’ എന്ന പേരില്‍ പൊലീസ് നടത്തിയ മിന്നല്‍ നീക്കത്തില്‍ രണ്ട് അറബ് വംശജരാണ് പിടിയിലായത്. 12.7 ലക്ഷം മയക്ക് ഗുളികകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. ഷാര്‍ജ ജനവാസ മേഖലയിലെ ആധുനിക സൗകര്യങ്ങളുള്ള ബഹുനില കെട്ടിടത്തിലെ താമസ സ്ഥലത്ത് പ്ളാസ്റ്റിക് കവറുകളിലും സ്യൂട്ട്കേസുകളിലുമായാണ് ഇവ സുക്ഷിച്ചിരുന്നത്. അയല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘത്തെ കുറിച്ച് പ്രതികളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാന്‍ ഇന്‍റര്‍പോളിന്‍െറ സഹായം തേടും. സമീപകാലത്ത് നടന്ന ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയാണിത്.
തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്ന് കടത്ത് പൊലീസ് പരാജയപ്പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ രീതികളുമായി മയക്ക് മരുന്ന് സംഘം രംഗത്തത്തെിയത്.
എന്നാല്‍ ഇത്തരം സംഘങ്ങളെ അതിസമര്‍ഥമായി നേരിടാന്‍ പരിശീലനം ലഭിച്ച ആന്‍റി നാര്‍ക്കോട്ടിക് വിഭാഗം ഷാര്‍ജ പൊലീസിലുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
ലഹരി തലവനെ കുടുക്കിയത് സിനിമാ സ്റ്റൈലില്‍
ഷാര്‍ജ: വ്യവസായ മേഖലയിലെ തന്‍െറ ഗാരേജിലേക്ക് ഒരു കാര്‍ റിവേഴ്സ് ഗിയറില്‍ വരുന്നതാണ് പാകിസ്താനിയായ സ്ഥാപന ഉടമ കണ്ടത്.
എന്തെങ്കിലും യന്ത്ര തകരാര്‍ തീര്‍ക്കാനത്തെിയ ഇടപാടുകാരാണെന്ന് കരുതി വാഹനത്തിനടുത്തേക്ക് നീങ്ങുന്നതിനിടെ കാത്തു നിന്ന ഷാര്‍ജ പൊലീസ് സംഘം പാഞ്ഞടുത്തു, തോക്കുകള്‍ നീണ്ടു. പിന്നെ എല്ലാം വേഗത്തിലായിരുന്നു. കൂറ്റന്‍ വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍ക്കകത്ത് ഒളിപ്പിച്ച് വെച്ച മയക്ക് മരുന്നുകള്‍ ഒന്നൊന്നായി പുറത്തേക്കെടുപ്പിച്ചു. വീലിലും ആക്സിലിനുള്ളിലും പുക കുഴലില്‍ പോലും മയക്ക് മരുന്ന് നിറച്ച് വെച്ചിരിക്കുകയായിരുന്നു. സംഘത്തിലുള്ളവരെ കുറിച്ചുള്ള പൊലീസിന്‍െറ ചോദ്യങ്ങള്‍ക്കും പ്രതി ഉത്തരം നല്‍കി.
യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന ഇയാളുടെ സംഘത്തില്‍പ്പെട്ടവരെ കുറിച്ചും ഇടനിലക്കാരായി അയല്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ മനസിലാക്കിയ പൊലീസ് വിവരം ഫെഡറല്‍ പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
