ജി.സി.എഫ് വാര്‍ഷിക യോഗം നടത്തി
text_fieldsഅബൂദബി: ദേശീയ സഹിഷ്ണുതാ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതില്‍ പങ്കാളിത്തം വഹിക്കാന്‍ യു.എ.ഇയിലെ ക്രിസ്ത്യന്‍ സമൂഹങ്ങളെ സഹിഷ്ണുത സഹമന്ത്രി ശൈഖ ലുബ്ന ആല്‍ ഖാസിമി ആഹ്വാനം ചെയ്തു. സര്‍ ബനിയാസിലെ പടിഞ്ഞാറന്‍ ദ്വീപില്‍ നടന്ന ഗള്‍ഫ് ക്രിസ്ത്യ ന്‍ ഫെലോഷിപ് (ജി.സി.എഫ്) വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തിന്‍െറ സഹിഷ്ണുതാ തത്വം ഇസ്ലാമിക വിശ്വാസത്തിന്‍െറയും യു.എ.ഇ ഭരണഘടനയുടെയും സമന്വയമാണ്. പുരാവസ്തു ശാസ്ത്രത്തിലൂടെയും ചരിത്രത്തിലൂടെയും പ്രതിഫലിക്കുന്ന യു.എ.ഇ പാരമ്പര്യത്തില്‍ മനുഷ്യ പ്രകൃതത്തിന്‍െറയും സാമാന്യ മാനുഷിക മൂല്യത്തിന്‍െറയും ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
നമ്മുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും സഹിഷ്ണുതാ തത്വത്തിന്‍െറ സമര്‍പ്പണം സജീവമാക്കണം. സഹിഷ്ണുതയുള്ള സമൂഹത്തെ ശക്തമാക്കുന്നതില്‍ സഹായിക്കാന്‍ എല്ലാ വിശ്വാസങ്ങളില്‍നിന്നുമുള്ള പ്രവാസി സമൂഹത്തെയും പ്രോത്സാഹിപ്പിക്കണം. ക്രിസ്ത്യന്‍ സമൂഹത്തിലുള്ള എല്ലാരെയും ഇത്തരത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ വിവിധ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ നേതാക്കളെ ഉണര്‍ത്തുന്നുവെന്നും ശൈഖ ലുബ്ന ആല്‍ ഖാസിമി പറഞ്ഞു. വ്യത്യസ്ത മതങ്ങള്‍ യുദ്ധത്തിന് കാരണമല്ളെന്നും സമാധാനവും നീതിയും സൃഷ്ടിക്കുന്ന ശക്തമായ ഉപാധികളാണെന്നും തെളിയിക്കുന്ന സമൂഹത്തിന് സംഭാവനയര്‍പ്പിക്കാന്‍ യു.എ.ഇയിലെ ക്രിസ്ത്യാനികള്‍ ആഗ്രഹിക്കുന്നതായി അപ്പസ്തോലിക് വികാര്‍ ഓഫ് സതേണ്‍ അറേബ്യ ബിഷപ് പോള്‍ ഹിന്‍ഡര്‍ പറഞ്ഞു.
അദ്ദേഹം ശൈഖ് ലുബ്നക്ക് നന്ദി അറിയിച്ചു. യോഗത്തില്‍ പങ്കെടുത്തവരുടെം നന്ദി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ആര്‍ച്ച് ബിഷപ് മകാറിയോസ്, യു.എ.ഇ-ഖത്തര്‍ അര്‍മീനിയന്‍ ചര്‍ച്ച് പ്രതിനിധി മെസ്റോബ് സര്‍കീസിയന്‍, മലബാര്‍ മാര്‍ത്തോമ സിറിയന്‍ ചര്‍ച്ച് മെത്രാപോലീത്ത ഡോ. ജോസഫ്, ഗള്‍ഫ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് പാത്രിയാര്‍ക്കല്‍ വികാരി ആര്‍ച്ച് ബിഷപ് നതാനിയേല്‍, യു.എ.ഇയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ബിഷപ് ഗൂരി ഗ്രിഗോറിയസ്, സൈപ്രസ്-ഗള്‍ഫ് ആംഗ്ളിക്കന്‍ ബിഷപ് മിഖായേല്‍ ലെവിസ് തുടങ്ങിയവരും പങ്കെടുത്തു.
കോപ്റ്റിക് ഓര്‍ത്തഡോക്സ് ചര്‍ച്ച്, അര്‍മീനിയന്‍ ചര്‍ച്ച്, ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, അമേരിക്കയിലെ റിഫോര്‍മ്ഡ് ചര്‍ച്ച് എന്നിവയുടെ പ്രതിനിധികളുമുണ്ടായിരുന്നു. ബഹ്റൈന്‍, കുവൈത്ത് രാജ്യങ്ങളില്‍നിന്നും ക്രിസ്ത്യന്‍ നേതാക്കള്‍ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
