പി.ആര്‍.ഒമാര്‍ കൂട്ടായ്മ രൂപവത്കരിച്ചു
text_fieldsദുബൈ:യു.എ.ഇയിലെ വിവിധ കമ്പനികളിലും സ്വതന്ത്രമായും പ്രവര്‍ത്തിക്കുന്ന പബ്ളിക് റിലേഷന്‍സ് ഓഫീസര്‍മാര്‍(പി.ആര്‍.ഒ)മാരുടെ കൂട്ടായ്മ നിലവില്‍ വന്നു.
യു.എ.ഇ പി.ആര്‍.ഒ അസോസിയേഷന്‍ എന്ന പേരിട്ട കൂട്ടായ്മ അവശതയും വിഷമവും അനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാന്‍ മുന്‍നിരയിലുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇവിടെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കുന്നതിനുള്ള നിയമ നടപടികള്‍ നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്നവരാണ് പി.ആര്‍.ഒമാര്‍. അതുകൊണ്ടുതന്നെ ഈ സേവനം ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി നല്‍കാന്‍ അസോസിയേഷന്‍ മുന്നിലുണ്ടാകും. എംബസിയുമായും കോണ്‍സുലേറ്റുമായും ബന്ധപ്പെട്ട് രേഖാനടപടികള്‍ വേഗത്തിലാക്കും.
24 മണിക്കൂറും ഈ സേവനത്തിന് ആര്‍ക്കും ബന്ധപ്പെടാമെന്നും ഇതിനായി 052 820 11 11 എന്ന ഹോട്ട്ലൈന്‍ നമ്പര്‍ തയാറാക്കിയതായും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റിയാസ് കില്‍ട്ടണ്‍ പറഞ്ഞു. ഇതോടൊപ്പം പല തരത്തില്‍ കബളിപ്പിക്കപ്പെട്ട് പ്രയാസമനുഭവിക്കുന്നവര്‍ക്ക് നിയമ സഹായം നല്‍കും. നാട്ടില്‍പോകാന്‍ സാധിക്കാതെ പ്രയാസപ്പെടുന്ന രോഗികളെയും സഹായിക്കും.
പി.ആര്‍.ഒമാര്‍ക്ക് പുറമെ നിയമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൈപ്പിസ്റ്റുമാരടക്കമുള്ളവരും ഈ സംഘടനയില്‍ അംഗത്വമുള്ളവരാണ്. നിലവില്‍ അസോസിയേഷന് 200 ലേറെ അംഗങ്ങളുണ്ട്. ഇത് വിപുലീകരിക്കും.
അംഗങ്ങളുടെയും അവരുടെ കുടുംബത്തിന്‍െറയും ക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് അസോസിയേഷന്‍ പ്രധാനമായും നിര്‍വഹിക്കുക.അംഗം മരിച്ചാല്‍ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കും.
സംഘടനയുടെ ലോഗോ ബുധനാഴ്ച ദുബൈയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. പ്രസിഡന്‍റ് സലീം ഇട്ടമ്മല്‍, ജനറല്‍ സെക്രട്ടറി റിയാസ് കില്‍ട്ടണ്‍,
മുഖ്യ രക്ഷാധികാരി നന്തി നാസര്‍, ട്രഷറര്‍ തമീം അബൂബക്കര്‍ മറ്റു ഭാരവാഹികളായ മൊയ്തീന്‍ കുറുമോത്ത്, എം.സി.സിറാജ്, സല്‍മാന്‍ അഹമ്മദ്, ഷാഹില്‍, ഖാലിദ്, നസീര്‍ വലിയകത്ത്, ഗഫൂര്‍ ഷാ, കൃഷ്ണദാസ് മേനോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 14 അംഗ നിര്‍വാഹക സമിതിയാണ് അസോസിയേഷനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
