ശിവഗിരി തീര്‍ത്ഥാടനം: 5000 പേര്‍ പങ്കെടുക്കും
text_fieldsദുബൈ:എസ്.എന്‍.ഡി.പി യോഗം യു.എ.ഇ സേവനത്തിന്‍െറ നേതൃത്വത്തില്‍ വെള്ളിയാഴ്ച അജ്മാന്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ നടക്കുന്ന 84ാമത് ശിവഗിരി തീര്‍ത്ഥാടന സംഗമത്തില്‍ അയ്യായിരത്തോളംപേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.സംഗമത്തില്‍ മുഖ്യ പ്രഭാഷണം ആര്‍ട്ട് ഓഫ് ലിവിങ് അന്താരാഷ്ട്ര കാര്യ ഡയറക്ടര്‍ സ്വാമി ശ്രീമദ് സത്യോജതയും ഗുരുദര്‍ശന സന്ദേശം സ്വാമിനി മാതാ ഗുരുപ്രിയയും ഗുരുകൃതികള്‍ പണ്ഡിറ്റ് രമേഷ് നാരായണും അഷ്ഠ വിഷയ പ്രതിപാദ്യം പ്രീതി നടേശനും സംഘടന വിഷയങ്ങള്‍ തുഷാര്‍ വെള്ളാപ്പള്ളിയും അവതരിപ്പിക്കും.
ചെയര്‍മാന്‍ എം.കെ. രാജന്‍, വൈസ് ചെയര്‍മാന്‍ വചസ്പതി, ജനറല്‍ കണ്‍വീനര്‍ മോഹനന്‍ പി.കെ, ശ്രീധരന്‍ പ്രസാദ്, സൂരജ് മോഹന്‍, ഉഷാ ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. വ്യവസായ പ്രമുഖരെ ആദരിക്കും.
ഗുരുപൂജ, പദയാത്ര, അന്നദാനം, സഹസ്ര നാമാര്‍ച്ചന, കലാപരിപാടികള്‍ തുടങ്ങിയവയുമുണ്ടാകും. രാവിലെ 5.30ന് ശാന്തിഹവനത്തോടെ ആരംഭിക്കുന്ന കാര്യപരിപാടികള്‍ വൈകിട്ട് ആറിന് ആറിന ദ്വജാവരോഹണത്തോടെ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.