ആഘോഷമായി കണ്ണൂര്‍ സിറ്റി ഫെസ്റ്റ്
text_fieldsദുബൈ: ഒരു നാടിന്‍െറ തനത് പാരമ്പര്യവും പ്രദേശ വാസികളുടെ നേരും നന്മയും പുതിയ തലമുറയിലേക്ക് പകര്‍ന്ന് നല്‍കി കണ്ണൂര്‍ സിറ്റി ഫെസ്റ്റ് ദുബൈയില്‍ നടന്നു. ന്യൂവേള്‍ഡ് സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
പഴയ തലമുറയിലെ കാരണവന്മാരുടെ ജീവിത ശൈലിയും അവര്‍ പിന്തുടര്‍ന്ന ചരിത്രവും അറക്കല്‍ അടക്കമുള്ള തറവാടുകളെക്കുറിച്ചുള്ള സ്മരണകളും നിറഞ്ഞ വേദിയില്‍ മുന്‍കേന്ദ്ര മന്ത്രിയും നാട്ടുകാരനുമായ ഇ.അഹമ്മദ് എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. യു.എ.ഇ രക്തസാക്ഷികള്‍ക്ക് വേണ്ടി മൗനപ്രാര്‍ത്ഥന നടത്തിയാണ് പരിപാടിക്ക് തുടക്കമായത്.
സ്വാഗതസംഘം ചെയര്‍മാന്‍ ഫസല്‍ സിയാല്‍വീട്ടില്‍ അധ്യക്ഷനായിരുന്നു. കെ.സി.പി.കെ ജനറല്‍ സെക്രട്ടറി ഇ മുഹമ്മദ് റുഷ്ദി ആമുഖ പ്രസംഗം നടത്തി. പ്രശസ്ത എഴുത്തുകാരന്‍ അഹ്മദ് ഇബ്രാഹിം അല്‍ ഹമ്മാദി, യുവസാഹിത്യകാരി ഷെമി, റേഡിയോ അവതാരകന്‍ ഫസ്ലു, നാസര്‍ വാണിയമ്പലം, കെ.സി.പി.കെ പ്രസിഡന്‍റ് ടി.കെ. ഇഖ്ബാല്‍, നൗഷാദ് തമ്പുരാന്‍കണ്ടി, അഡ്വ ഹാഷിക് തൈക്കണ്ടി, നവാസ് മഞ്ഞന്‍റവിട, റിയാസ് പൊന്‍മാണിച്ചി, സി.എച്ച്. അഷ്റഫ്, മുനീര്‍ ഐക്കോടിച്ചി, ഷഫീഖ് തായക്കണ്ടി, ഫൈസല്‍ കുട്ടിയാപ്പ്രത്ത്, റയീസ് മൂസാഫി, പി.കെ.ഷംസീര്‍, നജീബ് കടലായി, സഹര്‍ അഹ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഖാലിദ്, ഹര്‍ഷാദ് എന്നിവര്‍ നേത്യത്വം നല്‍കിയ കോല്‍ക്കളിയുമുണ്ടായിരുന്നു. 30 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസികളെ ചടങ്ങില്‍ ആദരിച്ചു. കണ്ണൂര്‍ സിറ്റിയുടെ പ്രാദേശിക വിഭവമായ മുട്ടാപ്പം പാചകമത്സരവും ചിത്രരചന മത്സരവും ഉണ്ടായിരുന്നു. മുജ്തബ അസീസ് നാസ നയിച്ച മെഹ്ഫിലെ ഗസലോടെയാണ് പരിപാടി സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
